sections
MORE

തൊഴില്‍ സാധ്യതകളുമായി സ്പോർട്സ് മാനേജ്മെന്റ് കോഴ്സുകൾ

sports-management-t
SHARE

രാജ്യത്ത് ബിരുദ, ബിരാദാനന്തര തലത്തിൽ സ്പോർട്സ് മാനേജ്മെന്റ് കോഴ്സ് നടത്തുന്ന നിരവധി കോളജുകൾ, സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നു. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ബിരുദ/ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന്  ചേരാം. സ്പോർട്സ്, മാർക്കറ്റിങ്, സ്പോൺസർഷിപ്പ് സ്പോർട്സ്, ഫിനാൻസ് & ബിസിനസ്, കമ്യൂണിക്കേഷൻ, മീഡിയ സ്ട്രാറ്റജി, സ്പോർട്സ് ഇവന്റ് സ്റ്റേജിങ്, എത്തിക്സ്, ഓർഗനൈസേഷൻ മുതലായവ സ്പോർട്സ് മാനേജ്മെന്റ് കരിക്കുലത്തിലുണ്ട്. കോഴ്സ് പൂർത്തിയാക്കിയവർക്ക് രാജ്യത്തെ 52 അംഗീകൃത നാഷണൽ സ്പോർട്സ് ഫെഡറേഷനുകൾ, ഇവന്റ് മാനേജ്മെന്റ് കമ്പനികൾ എന്നിവയിലും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ ലഭിക്കും. 

അളഗപ്പ യൂണിവേഴ്സിറ്റി തമിഴ്നാട്, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ്, ന്യൂഡൽഹി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വെൽഫെയർ & ബിസിനസ് മാനേജ്മെന്റ് മഹാരാഷ്ട്ര, നാഷണൽ അക്കാദമിക് സ്പോർട്സ് മാനേജ്മെന്റ്, മഹാരാഷ്ട്ര സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി & മാനേജ്െമന്റ്, ഒറീസ ഗവൺമെന്റ് കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കാര്യവട്ടം, കണ്ണൂർ, മഹാത്മാഗാന്ധി സർവകലാശാലകൾ, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ സ്പോർട്സ് മാനേജ്മെന്റ് കോഴ്സുകളുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA