sections
MORE

ഫെലോഷിപ്പുകൾ വിദേശത്താക്കിയാലോ ? ഇതാ അഞ്ച് അവസരങ്ങൾ

psc-2018
SHARE

■ ഏഷ്യ ഗ്ലോബൽ ഫെലോസ് പ്രോഗ്രാം

പബ്ലിക് പോളിസി രംഗത്തു തൊഴിൽ പരിചയമുള്ളവർക്കു നേതൃപരിശീലനത്തിനുഹോങ്കോങ് സർവകലാശാലയിലെ ഏഷ്യ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നു.

കാലാവധി: 2019 ഓഗസ്റ്റ് 19 – നവംബർ 15

യോഗ്യത: 8– 25 വർഷം ജോലി പരിചയം. പൊളിറ്റിക്സ്, പോളിസി മേക്കിങ്, പോളിസി റിസർച്, സിവിൽ സൊസൈറ്റി, ബിസിനസ് മേഖലകളിൽ താൽപര്യമുള്ളവരാകണം.  

അവസാന തീയതി: ജനുവരി 31

വെബ്സൈറ്റ്: www.asiaglobalfellows.hku.hk

■ കോമൺവെൽത്ത് ഷെയേഡ് സ്കോളർഷിപ് 

വിവിധ ബ്രിട്ടിഷ് യൂണിവേഴ്സിറ്റികളിൽ ബിരുദാനന്തര ബിരുദ പഠനത്തിനു ബ്രിട്ടിഷ് സർക്കാരിന്റെ ഇന്റർനാഷനൽ ഡവലപ്മെന്റ് വകുപ്പ് നൽകുന്നു.

കാലാവധി: 2019 ഒക്ടോബർ മുതൽ

യോഗ്യത:  ബിരുദം/ ബിരുദാനന്തര ബിരുദം.   

അവസാന തീയതി: മാർച്ച് 14

വെബ്സൈറ്റ്: www.cscuk.dfid.gov.uk

■ കോമൺവെൽത്ത് സ്പ്ലിറ്റ് – സൈറ്റ് സ്കോളർഷിപ്

ബ്രിട്ടിഷ് യൂണിവേഴ്സിറ്റികളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളിൽ ഒരു വർഷത്തെ ഗവേഷണത്തിനു ബ്രിട്ടിഷ് സർക്കാരിന്റെ ഇന്റർനാഷനൽ ഡവലപ്മെന്റ് വകുപ്പ് നൽകുന്നു.

കാലാവധി: 2019 ഒക്ടോബർ മുതൽ ഒരു വർഷം

യോഗ്യത: ഇന്ത്യയിൽ അംഗീകൃത സർവകലാശാലകളിൽ സെപ്റ്റംബറിനകം പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തവരാകണം.

അവസാന തീയതി: ഫെബ്രുവരി 4

വെബ്സൈറ്റ്: www.cscuk.dfid.gov.uk

വില്യം ജെ. ക്ലിന്റൻ ഫെലോഷിപ്

ഇന്ത്യയിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സന്നദ്ധസംഘടനകളിൽ സേവനത്തിന് അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ നൽകുന്നു.

കാലാവധി: 2019 സെപ്റ്റംബർ ഒന്നു  മുതൽ ഒരു വർഷം

യോഗ്യത: ബിരുദം, പ്രായപരിധി: 34 വയസ്സ്

അവസാന തീയതി: ജനുവരി 31

വെബ്സൈറ്റ്: www.aif.org

ചീവ്നിങ് ഗുരുകുൽ 

വിവിധ മേഖലകളിലെ പ്രഫഷനലുകൾക്കു  ബ്രിട്ടിഷ് സർക്കാരിന്റെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫിസും ഓക്സ്ഫഡ് സർവകലാശാലയും ചേർന്നു നൽകുന്നു. 

കാലാവധി: 2019 സെപ്റ്റംബർ മുതൽ 12 ആഴ്ച

യോഗ്യത: 10 വർഷം ജോലി പരിചയം വേണം. ഇംഗ്ലിഷ് യോഗ്യതാനിർണയ പരീക്ഷ വിജയിക്കണം.

അവസാന തീയതി: ഫെബ്രുവരി 27

വെബ്സൈറ്റ്: www.chevening.org 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA