ADVERTISEMENT

എന്‍ജിനീയറിങ്, മെഡിസിന്‍, ഐടി-കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാനേജ്‌മെന്റ്, നിയമം, അക്കൗണ്ട്‌സ്-ഫിനാന്‍സ്, ഡിസൈന്‍. പ്ലസ് ടുവിന് പഠിക്കുന്ന ഏതൊരു വിദ്യാർഥിക്കും സുപരിചിതമാണ് ഈ ഏഴു കരിയര്‍ മേഖലകളും. എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം കേട്ടോളൂ. ഇന്ത്യയിലെ 93 ശതമാനം വിദ്യാർഥികള്‍ക്കും ഈ ഏഴു കരിയര്‍ ഓപ്ഷനുകളില്‍ കവിഞ്ഞൊന്നും അറിയാന്‍ പാടില്ല. നല്ല ഡിമാന്‍ഡുള്ള 250ലേറെ കരിയറുകള്‍ രാജ്യത്തുള്ളപ്പോഴാണ് ഇന്ത്യന്‍ വിദ്യാർഥികളുടെ ഈ ദുര്യോഗം. ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങ് പ്ലാറ്റ്‌ഫോമായ മൈന്‍ഡ്‌ലര്‍ നടത്തിയ സര്‍വേയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. 

14 മുതല്‍ 21 വയസ്സ് വരെയുള്ള 10,000 വിദ്യാർഥികളെ പങ്കെടുപ്പിച്ചാണു സര്‍വേ നടത്തിയത്. ഉയര്‍ന്നു വരുന്ന കരിയര്‍ സാധ്യതകളെ കുറിച്ചുള്ള ഇന്ത്യയിലെ വിദ്യാർഥികളുടെ ഈ അജ്ഞത തന്നെയാണു വന്‍ തൊഴിലില്ലായ്മയയിലേക്കു നാടിനെ നയിക്കുന്നതെന്നു സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 

പരിശീലനം ലഭിച്ച കരിയര്‍ കൗണ്‍സിലര്‍മാരുടെ ആവശ്യകതയിലേക്കാണ് ഈ അജ്ഞത വിരല്‍ ചൂണ്ടുന്നതെന്നു മൈന്‍ഡ്‌ലര്‍ സിഇഒ പ്രതീക് ഭാര്‍ഗവ പറയുന്നു. 40 ഡൊമൈനുകളിലായി അയ്യായിരത്തിലധികം തൊഴില്‍ ഇനങ്ങളുള്ള 250ലേറെ കരിയര്‍ ഓപ്ഷനുകള്‍ ഇന്ത്യക്കാര്‍ക്കു മുന്നിലുണ്ടെന്നാണു ഗവേഷകരുടെ അഭിപ്രായം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com