ADVERTISEMENT

എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കു ഇനി ദിവസങ്ങൾ മാത്രം ബാക്കി. ‘‘‌പരീക്ഷ ഇങ്ങെത്തി, എല്ലാം പഠിച്ചു തീർന്നില്ല’’ എന്ന ടെൻഷനായിരിക്കും ഭൂരിപക്ഷം കുട്ടികളുടെയും മനസ്സിൽ. പ്രശസ്ത കരിയർ ഗുരു ബി.എസ്. വാരിയർ പറയുന്നതു വായിക്കൂ, ഈ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കി പഠിച്ചു നോക്കൂ. അപ്പോൾ നമ്മളും പറയും ആഹാ, പഠിച്ച് തീരാറായല്ലോ..

1.ഉത്തരം അറിയാത്ത ചോദ്യങ്ങൾ പരീക്ഷയ്ക്ക് വരുമോ..? 
ഇല്ല. നന്നായി പഠിച്ചു പോകുന്ന കുട്ടിക്ക് പ്രയാസംകൂടാതെ ഉത്തരം നൽകാവുന്ന ചോദ്യങ്ങളേ വരൂ. പഠിപ്പിച്ചും പരീക്ഷ നടത്തിയും ദീർഘകാല പരിചയമുള്ള അധ്യാപകരാണ് ചോദ്യക്കടലാസ് തയാറാക്കുന്നത്.

2.ചോദ്യങ്ങൾ എനിക്ക് മനസ്സിലാകാതെ വരുമോ? 
മറ്റുള്ളവർക്ക് മനസ്സിലാകുമെങ്കിൽ നിങ്ങൾക്കും തീർച്ചയായും മനസ്സിലാകും.

3.എല്ലാമറിയാതെ എങ്ങനെ ജയിക്കും?
എല്ലാമറിയുന്നവരായി ആരുമില്ല.

4.പരീക്ഷാഹാളിലെത്തുമ്പോൾ ഞാനെല്ലാം മറക്കും.
നന്നായി പഠിച്ചിട്ടുണ്ടെങ്കിൽ മറക്കുകയില്ല. അതിരു കടന്ന ഉത്ക്കണ്‌ഠ വേണ്ട.

5.പരീക്ഷയിൽ മോശമായാൽ എല്ലാരും എന്നെ പരിഹസിക്കുംഅനാവശ്യ ഭയം. 
നിങ്ങൾ വിജയത്തെപ്പറ്റി മാത്രം ചിന്തിക്കുക

ഇത്തരത്തിൽ ടെൻഷനും ഉത്കണ്ഠയും കൂടിയാൽ എന്തു സംഭവിക്കും
∙ചിന്താശേഷി കുറയും. 
∙യുക്‌തിയോടെ  ആലോചിക്കാൻ കഴിയാതെ വരും
∙പ്രവർത്തനക്ഷമത മോശമാകും.
∙മനസ്സിന്റെ സമനില തെറ്റും.
∙നല്ല നിശ്‌ചയമുള്ളതും പരീക്ഷയിൽ എഴുതാൻ പറ്റാതെയാകും
∙മാർക്ക് കുറയും 

ഇതൊന്നും നമുക്കു വേണ്ട. പരീക്ഷയെ ഭയപ്പെടാതിരിക്കുക. പരീക്ഷ ആനന്ദകരമാക്കുക
∙ പഠിക്കാനായി, ശബ്‌ദശല്യമില്ലാത്ത ശാന്തമായ ചുറ്റുപാട് കണ്ടെത്തുക. ഇപ്പോൾത്തന്നെ നിങ്ങൾ സ്ഥലം കണ്ടെത്തിയിട്ടുണ്ടാവും. ∙പഠനത്തിനിടെ വിനോദത്തിനു പോകണമെന്ന് തോന്നിയാൽ സ്വന്തം ലക്ഷ്യത്തിന്റെ പ്രാധാന്യമോർത്ത് മനസ്സിനെ നിയന്ത്രിക്കുക
∙പുസ്തകത്തിൽ പ്രധാന കാര്യങ്ങൾക്ക് അടിവരയിടുക, അൽപനേരം ഉറക്കെ വായിക്കുക.
∙പഠിച്ചുമുഷിഞ്ഞെന്നു തോന്നിയാൽ, അൽപനേരം ടിവി കാണുകയോ മറ്റോ ചെയ്യുക
∙വലിയ ക്ഷീണമോ തളർച്ചയോ ഉള്ളപ്പോൾ പഠിക്കാൻ ശ്രമിക്കാതിരിക്കുക.
∙ഇന്ന സമയത്ത് ഇത്ര പഠിച്ചു തീർക്കണമെന്നു മുൻകൂട്ടി തീരുമാനിച്ചിട്ട് പഠനം തുടങ്ങുക.
∙വിഷയങ്ങൾ മാറിമാറി പഠിക്കാം
∙പുസ്‌തകങ്ങൾ, പേന, കടലാസ്, കാൽകുലേറ്റർ മുതലായ എല്ലാ പഠനസാമഗ്രികളും ഒരുക്കിയിട്ടു മാത്രം പഠിക്കാനിരിക്കുക.
∙വഴക്കും തർക്കവും വേണ്ട.
പഠനം കഠിനമല്ല, രസകരമാണെന്നു ചിന്തിക്കുക.
∙പഠിച്ചു മിടുക്കരായാലുള്ള ഗുണം സ്വപ്‌നം കാണുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com