ADVERTISEMENT

സെന്റ് ജോസഫ്സ് കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിക്ക് നാഷണൽ ബോർഡ് ഓഫ് അക്രിഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരം ലഭിച്ചു. ടെക്നിക്കൽ വിദ്യാഭ്യാസരംഗത്തു മികവ് ഉറപ്പാക്കാൻ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമാണ് എൻ.ബി.എ. കോളജ് നടപ്പിലാക്കിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണ് കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകൾക്ക് രണ്ടാമതും അക്രിഡിറ്റേഷൻ ലഭിച്ചത്. 

എൻ.ബി.എ. അക്രിഡിറ്റേഷൻ ലഭിക്കുക വഴി ഈ കോളജിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര കമ്പനികളിൽ ഉയർന്ന ജോലിയും വിദേശ ഉപരിപഠനത്തിന് സാധ്യതയും ലഭിക്കുന്നു. പരിശോധനകൾക്കും നിശ്ചിതമായ വിലയിരുത്തലുകൾക്കും ശേഷമാണ് മികവിന്റെ സൂചനയായ അക്രിഡിറ്റേഷൻ നൽകിയത്. കോളജിലെ ലാബുകളും ഇതരസൗകര്യങ്ങളും മെച്ചപ്പെടുത്തുവാനും സാങ്കേതിക സെമിനാറുകളും കോൺഫറൻസുകളും നടത്തുവാനും എ.ഐ.സി.ടി.യിൽ നിന്നും ഇതര ഗവൺമെന്റ് വകുപ്പുകളിൽ നിന്നും കൂടുതൽ ധനസഹായം ലഭിക്കുവാൻ അക്രിഡിറ്റേഷൻ വഴിയൊരുക്കും. ഈ അംഗീകാരത്തോടുകൂടി കോളജിലെ എല്ലാ ബി.ടെക് വിഭാഗങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്കും കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബി.ടെക് ഓണേഴ്സ് എടുക്കുവാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 

2002 ൽ പാലാ രൂപത സ്ഥാപിച്ച കോളജിന് ഇതു രണ്ടാം തവണയാണു വിവിധ കോഴ്സുകൾക്ക് അക്രിഡിറ്റേഷൻ ലഭിക്കുന്നത്. ഉന്നത നിലവാരം പുലർത്തുന്ന ഈ സാങ്കേതിക കലാലയത്തിന് ഐ.എസ്.ഒ 9001:2015 അംഗീകാരവും ലഭിച്ചിട്ടുണ്ട്. പാലാ രൂപതാ മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് എൻ.ബി.എ അക്രിഡിറ്റേഷൻ നേടിയ പാലാ സെന്റ് ജോസഫ്സ് എഞ്ചിനീയറി കോളജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, മാനേജർ ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. ജെ. ഡേവിഡ്, വൈസ്. പ്രിൻസിപ്പൽ ഡോ. മധുകുമാർ, വിവിധ വകുപ്പു മേധാവികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരെ അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com