ADVERTISEMENT

സംസ്ഥാനത്തെ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ഒന്നര ലക്ഷത്തോളം അധ്യാപകർക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷന്റെ (കൈറ്റ്)  നേതൃത്വത്തിൽ 4 ദിവസത്തെ ഐടി പരിശീലനം 26നു തുടങ്ങും. 

മൾട്ടിമീഡിയ പ്രസന്റേഷൻ തയാറാക്കൽ, ഡിജിറ്റൽ വിഭവങ്ങൾ ഇന്റർനെറ്റ‌ും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കൽ, ശേഖരിച്ച വിഭവങ്ങൾ ഉപയോഗിച്ച് പഠനവിഭവങ്ങൾ നിർമിക്കൽ, ഭാഷാ കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. ഏതാണ്ട്  3500  പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്തി വിവിധ ജില്ലകളിലെ 1500 പരിശീലന കേന്ദ്രങ്ങളിൽ ഒരേ സമയം 37500  അധ്യാപകർക്ക് പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  

പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് താൽപര്യമുള്ള കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് വെബ്‍സൈറ്റിലെ (www.kite.kerala.gov.in) ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റം 2019 വിഭാഗത്തിൽ ലഭ്യമാണെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.  16 നു മുൻപ് അധ്യാപകർ റജിസ്റ്റർ ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com