ADVERTISEMENT

എൻഐആർഎഫ് ദേശീയ റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒന്നാമതെത്തി കോഴിക്കോട് എൻഐടിക്കു മികച്ച നേട്ടം. രാജ്യത്തെ മികച്ച മൂന്നാമത്തെ ആർക്കിടെക്ചർ പഠന കേന്ദ്രമായും എൻജിനീയറിങ് പഠന മികവിൽ 28ാം സ്ഥാനവുമാണു നേടിയത്. റാങ്കിങ്ങിന് പരിഗണിക്കുന്ന ടിഎൽആർ, ജിഒ എന്നിവയിൽ മികച്ച കേന്ദ്രങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത് ഖരഗ്പുർ ഐഐടിയും റൂർക്കി ഐഐടിക്കും ഒപ്പമാണ് എൻഐടിയുടെ സ്ഥാനമെന്നതും ശ്രദ്ധേയം. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി മികച്ച 50 സ്ഥാപനങ്ങളുടെ പട്ടികയിൽ 28ാം സ്ഥാനം നേടാനായി എന്നത് മികവിന്റെ തെളിവായി.

അധ്യാപക മികവ്, പഠനം, റിസോഴ്സ് (ടിആർഎസ്), ഗവേഷണ സൗകര്യം, ഗ്രാജ്വേഷൻ ഔട്ട്‌ഗോ, ഉൾച്ചേർന്ന വിദ്യാഭ്യാസം, പെർസപ്ഷൻ തുടങ്ങി 5 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിങ് ഫ്രെയിം വർക് റാങ്കിങ് കണക്കാക്കുന്നത്. ഗ്രാജ്വേഷൻ ഔട്ട്ഗോമിൽ എൻഐടി കോഴിക്കോട് രാജ്യത്തെ മറ്റു എൻഐടികൾക്കിടയിൽ ഒന്നാം സ്ഥാനം നേടി. സ്ഥിരം അധ്യാപക നിയമനം, ഗവേഷണ രംഗത്തെ മുന്നേറ്റവും റാങ്കിങ്ങിൽ കുതിപ്പുണ്ടാക്കുന്നതിനും സഹായകമായി. 

2 ഇരട്ടിയിലേറെ വർധനയാണു പിഎച്ച്ഡി പൂർത്തീകരിക്കുന്നതിൽ എൻഐടി കഴിഞ്ഞ വർഷം നേടിയത്. വിദ്യാർഥികളുടെ പ്ലേസ്മെന്റ്, ശമ്പളം, ഉന്നത പഠനങ്ങൾ, സംരംഭകത്വം, പരീക്ഷയിലും ഗവേഷണ വിദ്യാർഥികളുടെ എണ്ണത്തിലുമുള്ള പ്രകടനം, പെൺകുട്ടികളുടെ പഠന രംഗത്തെ വർധന, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രാതിനിധ്യം തുടങ്ങി വിവിധ റാങ്കിങ്ങിൽ കാലിക്കറ്റ് എൻഐടി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മെച്ചപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ മികച്ച അധ്യാപന രീതി, പൂർവ വിദ്യാർഥികളുമായി തുടർന്നു കൊണ്ടിരിക്കുന്ന ബന്ധം, സാമൂഹിക ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ സ്ഥാപനവുമായി ബന്ധപ്പെട്ടവർ നടത്തുന്ന ആത്മാർഥ പരിശ്രമങ്ങളാണു എൻഐടിയെ എൻഐആർഎഫ് റാങ്കിങ്ങിൽ ഉന്നത സ്ഥാനം നേടുന്നതിന് സഹായിച്ചതെന്ന് ഡയറക്ടർ ഡോ.ശിവാജി ചക്രവർത്തി പറഞ്ഞു.

എൻഐഎർഎഫ് റാങ്കിങ്ങിൽ ഐഐഎമ്മിന് എട്ടാം സ്ഥാനം

മാനവശേഷി വികസന മന്ത്രാലയം പുറത്തു വിട്ട എൻഐഎർഎഫ് റാങ്കിങ്ങിൽ കോഴിക്കോട് ഐഐഎം എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്ന ഐഐഎം കോഴിക്കോടിനെ ഐഐടി മുംബൈ, ഐഐടി ഖരഗ്പുർ, സേവിയർ ലേബർ റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾ മുന്നിലെത്തി. 2016 മുതൽ 2018 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് എൻഐആർഎഫ് റാങ്കിങ് കണക്കാക്കുന്നത്. കഴിഞ്ഞ 4 വർഷമായി ഐഐഎം കോഴിക്കോടിന് സ്ഥിരം ഡയറക്ടർ ഇല്ലാതിരുന്നത് റാങ്കിങ്ങിനെ പ്രതികൂലമായി ബാധിച്ചിരിക്കാം എന്നാണ് അധികൃതരുടെയും നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com