ADVERTISEMENT

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയുടെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോൾ ഇത്തവണയും കേരളത്തിന് പത്തരമാറ്റ് വിജയം. വിജയഗാഥകൾക്കിടയിൽ സിവിൽ സർവീസ്  വിജയികൾ സ്മരിക്കുന്ന പേരാണ് തക്ഷശില ഐഎഎസ് അക്കാദമി.  കേരളത്തിൽ നിന്നും 30 ൽ താഴെ മാത്രം  ഉദ്യോഗാർത്ഥികൾ മ പരീക്ഷയിൽ വിജയം നേടിയപ്പോൾ അതിൽ 10 ആളുകൾ തക്ഷശിലയിലെ വിദ്യാർഥികളായിരുന്നു എന്നതാണ് തക്ഷശിലയെ മറ്റു കോച്ചിങ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

കേരള ടോപ്പറായ ശ്രീലക്ഷ്മി (റാങ്ക് 29), ജിഷ്ണു.ജെ.രാജു (റാങ്ക് 132), വീണ.എസ്. സുതൻ ( റാങ്ക് 299, ആര്യ.ആർ.നായർ (റാങ്ക് 301), സൂരജ്  ബെൻ (റാങ്ക് 321), അനൂപ് ബിജിലി (റാങ്ക് 435), ശ്വേത.കെ.സുഗതൻ ( റാങ്ക് 461), ദീപക് ദേവ് വിശ്വൻ (റാങ്ക് 508), ബാഷാ മുഹമ്മദ് (റാങ്ക് 565)  ഗോകുൽ.സി.വി (റാങ്ക് 714) എന്നിവരാണ് തക്ഷശിലയിൽ നിന്നും വിജയം കരസ്ഥമാക്കിയ മലയാളികൾ. 

Thakshashila2

റിസൾട്ട് ഇതുകൊണ്ടും തീർന്നില്ല.  മലയാളിയല്ലെങ്കിലും തക്ഷശിലയിലെ വിദ്യാർഥിയായിരുന്ന ഛത്തിസ്ഗഡുകാരി നമൃതാ ജെയിൻ 12-ാം റാങ്ക് നേടി.  ദേശീയ മാധ്യമങ്ങളിൽ  നമൃതയുടെ വിജയം ഏറെ ശ്രദ്ധനേടിയിരുന്നു. ഛത്തിസ്ഗഡിലെ നക്സൽ പ്രദേശമായ ദൺഡേവാഡേ ജില്ലയിൽ നിന്നും ഐഎഎസ് കാരിയായി മാറിയ നമൃത, തന്റെ സിവിൽ സർവീസ് പരിശീലനത്തിൽ തക്ഷശില വഹിച്ച പങ്കിനെകുറിച്ച് വാചാലയായി.

തന്റെ സിവിൽ സർവീസ് പ്രയാണത്തിൽ ഏറ്റവുമധികം സഹായകരമായത് തക്ഷശിലയിലെ ക്ലാസ്സുകളാണെന്നും തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഡയറകടറായ കാസ്ട്രോ സർ വഹിച്ച പങ്ക് പറഞ്ഞറിയിക്കാനാവുന്നതിലും വലുതാണെന്നും നമൃത പറയുന്നു.

2012 ൽ പഠന കൂട്ടായ്മയായി ആരംഭിച്ച തക്ഷശില ഐഎഎസ് അക്കാദമി ഇന്ന് തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, പാല തുടങ്ങി കേരളത്തിന്റെ പല ഭാഗങ്ങളിലും ബ്രാഞ്ചുകളുള്ള ഒന്നാം നമ്പർ ഐഎഎസ് കോച്ചിങ്  സെന്ററായി മാറിക്കറിഞ്ഞിരിക്കുന്നു. മറ്റു കോച്ചിങ് സെന്ററുകളിൽ നിന്നും തക്ഷശിലയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്.

വിദ്യാഭ്യാസത്തെ പൂർണ്ണമായും ബിസിനസ് വൽക്കരിച്ച് നടത്തുന്ന പല അക്കാദമികളിൽ ഒരു ബാച്ചിലെ കുട്ടികൾ 100 മുതൽ 150 വരെയാണ്. അതിനാൽ തന്നെ വിദ്യാർഥികൾക്കു വ്യക്തിപരമായ ഗൈഡൻസ് കിട്ടാറില്ല.  ഇതിൽ നിന്നും വിഭിന്നമായി തക്ഷശിലയിൽ ഓരോ ബ്രാഞ്ചിലും ഒരു വർഷം 50 കുട്ടികൾക്കുമാത്രമേ പ്രവേശനമുള്ളു.  അതിനാൽ അധ്യാപകരിൽ നിന്നും വ്യക്തിപരമായ ഗൈഡൻസ് കിട്ടിയിരുന്നുവെന്ന് സർവീസിലെത്തിയ വ്യക്തികൾ സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റഡി മെറ്റീരിയൽസ്
തക്ഷശില ഐഎഎസ് അക്കാദിയുടെ സ്റ്റഡി മെറ്റീരിയൽസ് ഇന്ന് സിവിൽ സർവീസ് വിദ്യാർഥികളുടെ ആശ്രയമായി മാറിയിരിക്കുന്നു. (10 പുസ്തകങ്ങളിലായി സിവിൽ സർവീസ് പരീക്ഷയുടെ സിലബസ് പൂർണ്ണമായി തന്നെ (സമഗ്രമായി തന്നെ) ഉൾകൊള്ളിച്ചിരിക്കുന്നു. 10000 രൂപയോളം വിലമതിക്കുന്ന ഈ സ്റ്റഡി മെറ്റീരിയൽസ് തക്ഷശിലയിലെ വിദ്യാർഥികൾക്കു സൗജന്യമായാണ് നൽകുന്നുവെന്നതും ശ്രദ്ധേയമാണ്.

മറഞ്ഞിരിക്കുന്ന ഫീസുകൾ-ഇല്ല
മറ്റു സ്ഥാപനങ്ങൾ കോച്ചിങ്ങിനായി ചേരുന്ന വിദ്യാർഥികളിൽ നിന്നും കോഴ്സ് ഫീസിനു പുറമേ മോഡൽ പരിക്ഷകൾക്കും സ്റ്റഡിമെറ്റിരീയലുകൾക്കും അധികഫീസ് വാങ്ങുമ്പോൾ തക്ഷശില ഐഎഎസ് അക്കാദമി മോഡൽ പരീക്ഷകളും സ്റ്റഡിമെറ്റീരിയലുകളും സൗജന്യമായി നൽകുന്നു.  

സ്കോളർഷിപ്പ്
പഠിക്കാൻ മിടുക്കരായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു തക്ഷശില ഐഎഎസ് അക്കാദമി കോച്ചിങ്ങിനായി സ്കോളർഷിപ്പുകൾ നൽകുന്നു.

തക്ഷശിലയുടെ വിജയരഹസ്യം
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നീണ്ട നിരതന്നെയാണ് തക്ഷശിലയുടെ വിജയരഹസ്യം. ഒരു പതിറ്റാണ്ടിലേറെ സിവിൽ സർവീസ് പരിശീലനരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അക്കാഡമി ഡയറക്ടർ, കാസ്ട്രോ പുല്ലംകുളം തന്നെയാണ് തക്ഷശിയുടെ പരിശീലക നിരയ്ക്ക് നേതൃത്വം നൽകുന്നത്. മികച്ച പരിശീലകർക്കൊപ്പം തക്ഷശിലയിൽ നിന്നും മുൻകാലങ്ങളിൽ വിജയങ്ങളിലെത്തിച്ചേർന്ന ജ്യോതിസ് മോഹൻ ഐആർഎസ്, അബ്രഹാം റെൻ ഐആർഎസ്, ദീപസത്യൻ ഐപിഎസ്, രമിത്ത് ചെന്നിത്തല ഐആർഎസ് തുടങ്ങിയവരുടെ വ്യക്തിഗത സേവനങ്ങളും തക്ഷശിലയിലെ വിദ്യാർഥികൾക്കു ലഭ്യമാക്കുന്നു. സജു.ജെ.സെബാസ്റ്റ്യൻ, ശ്രീജിത്ത് പിള്ളൈ, ആദിത്യ ജി.മോഹൻ, നിതിൻ ചക്രവർത്തി, നേവി ജോർജ്, അലക്സ് ആൻഡ്രൂസ് ജോർജ്, നിതിൻ മേനോൻ, ജോബിൻ ജോൺ, ആർ.എസ് ശ്രീജിത്ത്, ജിസ്ഹാം അഷ്റഫ് തുടങ്ങി പരിശീലകനിര നീണ്ടുപോകുന്നു. 
Facebook: https://www.facebook.com/thakshasilaiasacademy/ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com