ADVERTISEMENT

ബെംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തുന്ന എംഎ എജ്യുക്കേഷൻ കോഴ്സിലേക്കു പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ സംഭാവനകള്‍ നടത്താന്‍ തത്പരരായ ഇപ്പോൾ പഠിച്ചിറങ്ങിയവരോ, തൊഴിൽ പരിചയമുള്ളവരോ ആയ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ രംഗത്തു കഴിവുറ്റ വ്യക്തിത്വങ്ങളുടെ വിടവു നികത്തുകയാണ് ഈ ദ്വിവത്സര ഫുൾ- ടൈം പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമിന്റെ ലക്ഷ്യം.

വിദ്യാഭ്യാസത്തിലെ തിയറി, പ്രാക്ടിക്കൽ, ഗവേഷണം, നയരൂപീകരണം, ആസൂത്രണം എന്നിവയെല്ലാം അടങ്ങിയ തനതു സ്വഭാവത്തിലുള്ള വിശാല പഠന പദ്ധതിയാണ് ഇത്. പ്രോഗ്രാം അസോസിയേറ്റുകൾ/ മാനേജർമാർ, കരിക്കുലം ഡിസൈനർമാർ, സ്കൂൾ നടത്തിപ്പുകാർ, അധ്യാപക പരിശീലകർ, ഗവേഷകർ തുടങ്ങിയ ജോലികൾക്കായി വിദ്യാർഥികളെ ഒരുക്കുകയാണ് എംഎ എജ്യുക്കേഷൻ കോഴ്സ്.

അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന കോര്‍ കോഴ്‌സുകള്‍, അൻപതിലധികം ഇന്റര്‍ഡിസിപ്ലിനറി, പ്രമേയാധിഷ്ഠിത ഇലക്ടീവുകള്‍ എന്നിങ്ങനെ പ്രത്യേക പഠനാനുഭവം ഒരുക്കുന്നതാണ് സര്‍വകലാശാലയുടെ കരിക്കുലം. ശൈശവ വിദ്യാഭ്യാസം, സ്കൂൾ സംഘടന ചട്ടക്കൂട്ട്, അധ്യാപകരുടെ പ്രഫഷണൽ വികസനം, ശാസ്ത്ര, ഗണിത,സാമൂഹിക ശാസ്ത്ര, ഭാഷാ, സാഹിത്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പാഠ്യക്രമവും അധ്യാപനശാസ്ത്രവും എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധയൂന്നാൻ ഇലക്ടീവുകൾ വിദ്യാർഥികളെ സഹായിക്കുന്നു. എല്ലാ ആഴ്ചകളിലും പ്രാക്ടിക്കലുകള്‍, ഫീല്‍ഡ് വിസിറ്റുകള്‍, ഫീല്‍ഡ് ഗവേഷണം, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍, സ്വതന്ത്ര ഫീല്‍ഡ് പ്രോജക്ടുകള്‍ തുടങ്ങിയവയും കോഴ്‌സിന്റെ ഭാഗമാണ്. ശില്‍പശാലകള്‍, സെമിനാറുകള്‍, ഗസ്റ്റ് ലക്ചറുകള്‍, ക്യാംപസില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ തുടങ്ങിയവയിലൂടെയും സര്‍വകലാശാല വിദ്യാർഥികള്‍ക്കു പഠനാവസരങ്ങള്‍ തുറന്നിടുന്നു. 

പ്രതികൂല ചുറ്റുപാടുകളില്‍ നിന്നു വരുന്ന അര്‍ഹരായ വിദ്യാർഥികള്‍ക്കു മാതാപിതാക്കളുടെ വിദ്യാഭ്യാസം, വരുമാനം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പും മറ്റു സാമ്പത്തിക സഹായങ്ങളും അസിം പ്രേംജി സര്‍വകലാശാല നല്‍കുന്നുണ്ട്. മൂന്നു വര്‍ഷത്തിലധികം തൊഴില്‍ പരിചയമുള്ള വര്‍ക്കിങ് പ്രഫഷണലുകള്‍ക്ക് 50 ശതമാനം ഇളവ് ട്യൂഷന്‍ ഫീസില്‍ ലഭിക്കും.

വിവിധ വിഷയങ്ങളുടെ സങ്കീര്‍ണ്ണതയും അവയില്‍ ഇടപെടാന്‍ ആവശ്യമായ കാര്യക്ഷമതയും പരിഗണിക്കുമ്പോള്‍ ഇന്ത്യയിലെ വിദ്യാഭ്യാസ, വികസന മേഖലകളില്‍ സുസജ്ജരും പ്രതിജ്ഞാബദ്ധരുമായ ബിരുദധാരികളുടെ വലിയ ആവശ്യകതയുണ്ടെന്ന് അസിം പ്രേംജി സര്‍വകലാശാല ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എസ്. ഗിരിധര്‍ അഭിപ്രായപ്പെടുന്നു. മത്സരക്ഷമതയുള്ളവരും പ്രചോദിതരുമായ ബിരുദധാരികളെ ഇതിനായി തയ്യാറാക്കി സാമൂഹിക മേഖലയിലേക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ അവരെ പ്രാപ്തരാക്കുകയാണ് അസിം പ്രേംജി സര്‍വകലാശാലയുടെ ഈ ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

പ്രവേശന പ്രക്രിയയും തീയതികളും: വിദ്യാർഥികള്‍ക്കു സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലെമ്പാടുമുള്ള 10 കേന്ദ്രങ്ങളില്‍ 2019 മെയ്11നു നടത്തുന്ന എഴുത്തു പരീക്ഷയുടെയും തുടര്‍ന്നു നടത്തുന്ന വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അപേക്ഷാർഥികളെ തിരഞ്ഞെടുക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 2019 ഏപ്രിൽ 30.

തൊഴിലവസരങ്ങളും പ്ലേസ്‌മെന്റ് സഹായവും: സാമൂഹിക മേഖലയിലും എന്‍ജിഒകളിലും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത വകുപ്പുകളിലും ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈവിധ്യമാര്‍ന്ന ജോലികളാണ് പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുക. ഇതേ വരെ പഠിച്ചിറങ്ങിയ ബിരുദാനന്തരബിരുദ കോഴ്‌സിലെ ആറു ബാച്ചുകള്‍ക്കു മികച്ച ക്യാംപസ് പ്ലേസ്‌മെന്റ് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  തൊണ്ണൂറോളം സ്ഥാപനങ്ങള്‍ എല്ലാ വര്‍ഷവും ഇവിടെ പ്ലേസ്‌മെന്റിനായി എത്തുന്നു.  കരിക്കുലം ഡിസൈനർ, നയരൂപീകരണ വിദഗ്ധർ, സ്കൂൾ നടത്തിപ്പുകാർ, അധ്യാപക പരിശീലകർ, പഠന സാമഗ്രികൾ തയ്യാറാക്കുന്നവർ, വിദ്യാഭ്യാസ ഗവേഷകർ, പ്രോഗ്രാം മാനേജർമാർ, അസോസിയേറ്റുകൾ തുടങ്ങിയ വിവിധ തൊഴിലവസരങ്ങള്‍ക്കു സമര്‍പ്പിത ക്യാംപസ് പ്ലേസ്‌മെന്റ് സെല്ലുകള്‍ സൗകര്യമൊരുക്കുന്നു. സാമൂഹിക പ്രശ്നങ്ങൾക്ക് നൂതനപരിഹാരങ്ങൾ കാണുന്നതിന് സാമൂഹിക സംരംഭകത്വ മേഖലയിലേക്കും ഈ ബിരുദാനന്തര ബിരുദധാരികൾക്ക് പ്രവേശിക്കാം.

വിലാസം:അസിം പ്രേംജി സര്‍വകലാശാല, പിക്‌സല്‍ പാര്‍ക്ക്, ബി ബ്ലോക്ക്, പിഇഎസ് ക്യാംപസ്, ഇലക്ട്രോണിക്‌സ് സിറ്റി, ഹൊസൂര്‍ റോഡ്, ബെംഗളൂരു 560100.

ടോള്‍ ഫ്രീ ഹെല്‍പ്‌ലൈന്‍: 1800 843 2001

ഇമെയില്‍: admissions@apu.edu.in

വെബ്‌സൈറ്റ്: Website: www.azimpremjiuniversity.edu.in/edu

അസിം പ്രേംജി സര്‍വകലാശാലയെ കുറിച്ച്
കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ 2010ലെ അസിം പ്രേംജി സര്‍വകലാശാല നിയമം അനുസരിച്ച് സ്ഥാപിതമായി. പൂര്‍ണ്ണമായും മനുഷ്യത്വപരമായ സമീപനം ഉള്‍ക്കൊള്ളുന്ന, ലാഭേച്ഛ ലക്ഷ്യമാക്കാത്ത, വ്യക്തമായ സാമൂഹിക ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിട്ടാണ് അസിം പ്രേംജി ഫൗണ്ടേഷന്‍ സര്‍വകലാശാല രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിദ്യാഭ്യാസ, വികസന മേഖലകളിലേക്കു സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന മത്സരക്ഷമതയും ആത്മാര്‍ത്ഥതയും സാമൂഹിക പ്രതിബദ്ധതയുമുള്ള ബിരുദധാരികളെ സജ്ജരാക്കുകയാണ് അസിം പ്രേംജി സര്‍വകലാശാലയുടെ പ്രധാന ദൗത്യം. 

മാധ്യമ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക: media@apu.edu.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com