ADVERTISEMENT

ബിഎസ്‌സി നഴ്സിങ് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ് ഒഴിവാക്കിയ സർക്കാർ ഉത്തരവും ഇതനുസരിച്ചു സർവകലാശാലകൾ പാഠ്യപദ്ധതി പരിഷ്കരിച്ചതും ഹൈക്കോടതി ശരിവച്ചു. ഇന്റേൺഷിപ് ഒഴിവാക്കിയതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി.

കോഴ്സിന്റെ  ഭാഗമായി ഒരു വർഷത്തെ ഇന്റേൺഷിപ് അനിവാര്യമാണെന്നും അല്ലെങ്കിൽ മുൻപരിചയമില്ലാത്തവരെ നഴ്സുമാരായി നിയമിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ പഠനത്തിന്റെ ഭാഗമായി ആവശ്യത്തിനു പരിശീലനം നഴ്സിങ് വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ടെന്നും ഇതിനു പുറമേ പ്രത്യേക പരിശീലനം ആവശ്യമില്ലെന്നും കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ വ്യക്തമാക്കി.

സർക്കാർ ഉത്തരവിലൂടെ ഇന്റേൺഷിപ് ഒഴിവാക്കിയെങ്കിലും ഒരു വർഷമെങ്കിലും പ്രവൃത്തിപരിചയം ഇല്ലാത്തവരെ നിയമിക്കേണ്ടെന്ന് അസോസിയേഷൻ പ്രമേയത്തിലൂടെ തീരുമാനിച്ചിരുന്നു. 

എന്നാൽ, കോഴ്സ് പാസായവർക്കു നിയമനം നൽകണമെന്നും ഇന്റേൺഷിപ് ആവശ്യമില്ലെന്നും കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ ഉത്തരവിറക്കി. ഇൗ ഉത്തരവും നിയമപരമാണെന്നു ഹൈക്കോടതി വിലയിരുത്തി.

ഒരു വർഷത്തെ ഇന്റേൺഷിപ് ചെയ്തവരെ നിയമിച്ചാൽ മതിയെന്ന അസോസിയേഷന്റെ തീരുമാനം അധികൃതരുടെ അധികാരത്തിനു മേലുള്ള ഇടപെടലാണ്. സർക്കാരിന്റെ ഉത്തരവ് നിയമപരമാണ്. 

ഇതനുസരിച്ചു തീരുമാനമെടുക്കാൻ സർവകലാശാലകൾക്കും സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com