ADVERTISEMENT

ഒന്നാം വർഷ ഹയർ സെക്കൻഡറി  പ്രവേശനത്തിന‌് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ലഭിച്ചത‌ു 4,99,030 അപേക്ഷകൾ. 3,94,337 അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി.ട്രയൽ അലോട്മെന്റ‌് 20ന‌് നടത്തും. 24നാണ‌് ആദ്യ അലോട്മെന്റ‌്. ക്ലാസ് മൂന്നിന‌് ആരംഭിക്കും.

ആകെ അപേക്ഷകരിൽ 4,34,816 പേർ എസ‌്എസ‌്എൽസിക്കാരും 48,728 പേർ സിബിഎസ‌്ഇക്കാരുമാണ‌്. 4,605 ഐസിഎസ‌്ഇ വിദ്യാർഥികളും അപേക്ഷിച്ചിട്ടുണ്ട്. മറ്റുള്ളവർ 10881.

ഏറ്റവും കൂടുതൽ അപേക്ഷകൾ മലപ്പുറം ജില്ലയിലാണ്.83,894 പേർ. 

മറ്റ‌ു ജില്ലകളിലെ അപേക്ഷകർ: തിരുവനന്തപുരം– 38,838, കൊല്ലം– 37,275, പത്തനംതിട്ട–16,330, ആലപ്പുഴ– 28,955, കോട്ടയം– 26,881, ഇടുക്കി–14,816, എറണാകുളം–42,051 , തൃശൂർ– 44,041 , പാലക്കാട‌്–47,089 , കോഴിക്കോട‌് –50,188, വയനാട‌്– 12,441, കണ്ണൂർ –37,256, കാസർകോട‌്–18,975. സ്പോർട‌്സ‌് ക്വോട്ട– 965. 

സ്‌കോൾ കേരള: ഹയർ സെക്കൻഡറി രണ്ടാം വർഷ റജിസ്ട്രേഷൻ

സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി രണ്ടാംവർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവയ്ക്ക് ഓൺലൈൻ ആയി www.scolekerala.org യിൽ ഇന്നു മുതൽ 28 വരെ റജിസ്റ്റർ ചെയ്യാം.

യോഗ്യത, മാനദണ്ഡം, ഫീസ് ഘടന ഉൾപ്പെടെ വിവരങ്ങൾ സൈറ്റിലുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റു സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകളോടെ പ്രവേശനം അനുവദിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 6985012 വിലാസത്തിൽ നേരിട്ടോ സ്പീഡ്/റജിസ്റ്റേഡ് തപാൽ മാർഗമോ 30 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com