sections
MORE

ഫൈനാൻഷ്യൽ ടെക്നോളജിയിൽ പിജിഡിഎം

students
SHARE
  • കോഴ്സ് സെബിക്ക് കീഴിലുള്ള നവിമുംബൈ എൻഐഎസ്എമ്മിൽ; അപേക്ഷ 31 വരെ

കോഴ്സ് സെബിക്കു (സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കീഴിലുള്ള നവിമുംബൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സിൽ (എൻഐഎസ്എം) ‘പിജി ഡിപ്ലോമ ഇൻ ഫൈനാൻഷ്യൽ ടെക്നോളജി’ കോഴ്സിലേക്കു 31 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.nism.ac.in

സമ്പദ്‌വിപണിയിൽ അടുത്തകാലത്ത് സാങ്കേതികവിദ്യ ശക്തി പ്രാപിച്ച പശ്ചാത്തലത്തിൽ, പുതിയ വെല്ലുവിളികളെ നേരിടാൻ ഇവ രണ്ടിലും പ്രാവീണ്യമുള്ള പ്രഫഷനലുകളുടെ സേവനം വേണം. ഇതിനായുള്ള രണ്ടുവർഷ പിജി പ്രോഗ്രാമാണിത്. ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്റൂം പഠനവും നാലു ദിവസം പ്രായോഗികപരിശീലനത്തിനുളള ഇന്റേൺഷിപ്പും. മികച്ച 15 പേർക്ക് 30,000 രൂപ പ്രതിമാസ സ്റ്റൈപൻഡ്. താമസസൗകര്യം പ്രതീക്ഷിക്കാം.

60% മൊത്തം മാർക്കോടെ ഏതെങ്കിലും ശാഖയിലെ ബിടെക്, അഥവാ മാത്‌സ്, സ്റ്റാറ്റ്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് ഇവയൊന്നിലെ പിജി ബിരുദം വേണം. കൂടാതെ CAT, XAT, CMAT, ATMA, MAT, GMAT, MH-CET യോഗ്യതാപരീക്ഷകളിലൊന്നിലെ സ്കോറും. 

അക്കാദമിക് പരീക്ഷയിലെ മാർക്ക്, പ്രവേശനപരീക്ഷയിലെയും ഇന്റർവ്യൂവിലെയും സ്കോർ, പാഠ്യേതരപ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ച് സിലക്‌ഷൻ. മൊത്തം കോഴ്സ് ഫീ – 10,10,000 രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA