ADVERTISEMENT

നമുക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന വിഷയമാണു ജീവശാസ്ത്രം. അതിലുൾപ്പെടുന്ന പല കാര്യങ്ങളും നമുക്കു നേരില്‍ കാണാനാകും. എന്നാല്‍ അതില്‍ ചിലത് നഗ്നനേത്രങ്ങള്‍കൊണ്ടു കാണാന്‍ കഴിയില്ല. അതുതന്നെയാണ് ഈ വിഷയത്തെ ഇത്രമേല്‍ രസകരമാക്കുന്നതും. 

പ്രധാനമായും രണ്ടു പ്രശ്നങ്ങളാണ് ഈ വിഷയത്തിനുള്ളത്. ഒന്ന്, പദങ്ങളും മറ്റും സങ്കീര്‍ണ്ണമാണ്. രണ്ട്, നഗ്നനേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്ത കാര്യങ്ങളെപ്പറ്റി പഠിക്കേണ്ടതിനാല്‍ അവ വിദ്യാർഥികള്‍ക്കു സങ്കൽപിക്കേണ്ടിവരും. ഇതല്‍പം ക്ലേശകരമാണ്. ഇവിടെയാണ് ദൃശ്യങ്ങളില്‍ അധിഷ്ഠിതമായ പഠനത്തിനുള്ള പ്രാധാന്യം. ദൃശ്യാധിഷ്ഠിത പഠനം വിദ്യാർഥികള്‍ക്ക്, പഠിക്കേണ്ട വസ്തുവിന്റെ 360 ഡിഗ്രി ആംഗിളുള്ള ഒരു ത്രീഡി ചിത്രം നല്‍കുന്നു. അതിലൂടെ ജീവശാസ്ത്ര പഠനം കൂടുതല്‍ രസകരമാകുന്നു. 

താഴെക്കാണുന്ന 5 മാര്‍ഗങ്ങള്‍ ജീവശാസ്ത്ര പഠനം കൂടുതല്‍ രസകരമാക്കും‌ം.

1. ഇന്‍ററാക്ടീവ് പിക്ചേഴ്സ് ആന്‍ഡ് വിഡിയോസ്:
ടെക്സ്റ്റ്ബുക്ക് പഠിപ്പിക്കുന്നതിനൊപ്പം, ആ വിഷയവുമായി ബന്ധപ്പെട്ട വിഡിയോകള്‍, ആനിമേഷനുകള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയും വിദ്യാർഥികൾക്കു നല്‍കുന്ന രീതിയാണിത്. ഇത്തരം ഇന്‍ററാക്റ്റീവ് ഗെയിമുകള്‍ അവര്‍ക്കു പഠനത്തില്‍ കൂടുതല്‍ താല്‍പര്യമുണ്ടാക്കുന്നു. മാത്രമല്ല, ഇങ്ങനെ ഇന്‍ററാക്റ്റിവ് ആയി പഠിക്കുന്ന കാര്യങ്ങള്‍ കുട്ടികള്‍ ഓര്‍ക്കുകയും ചെയ്യുന്നു.

2. ബ്രേക്കിങ് ദി വേഡ്സ്: 
അതികഠിനമായ പദങ്ങള്‍ മൂലം പലപ്പോഴും ജീവശാസ്ത്രം വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ് എന്ന തോന്നല്‍ വിദ്യാർഥികള്‍ക്കുണ്ടാകാറുണ്ട്. അത്തരം പദങ്ങളുടെ അർഥം മനസ്സിലാക്കാതെ കാണാപ്പാഠം പഠിക്കാന്‍ ശ്രമിക്കുന്നിടത്താണു ജീവശാസ്ത്രം ക്ലേശകരമാകുന്നത്. ചെറിയ ഇംഗ്ലിഷ് വാക്കുകള്‍ കൂടി ചേര്‍ന്നാണു ജീവശാസ്ത്രത്തിലെ പദങ്ങളുണ്ടാകുന്നത് എന്നു മനസ്സിലാക്കി, പടങ്ങള്‍ മുറിച്ചു പ്രയോഗിക്കാന്‍ ശീലിച്ചാല്‍ ഈ വാക്കുകള്‍ ഓര്‍മയില്‍ നില്‍ക്കുകയും ജീവശാസ്ത്രം രസകരമായി മാറുകയും ചെയ്യും. ​

3. വിഷയങ്ങളെ നിത്യജീവിതവുമായി ബന്ധിപ്പിക്കുക :
ചില വിഷയങ്ങളില്‍ ആകൃഷ്ടരായി പഠനം നടത്തുന്ന കുട്ടികളുണ്ട്. മറ്റു ചിലര്‍ വിഷയത്തെ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി പഠിക്കുന്നു. നമ്മുടെ ജീവിതത്തില്‍ നിന്നുള്ള മാതൃകകള്‍ സ്വയം കണ്ടെത്തി വിഷയവുമായി കൂട്ടിയിണക്കി പഠിക്കുമ്പോള്‍ പഠനം കൂടുതല്‍ രസകരമാകുന്നു. പഠനത്തില്‍ താല്‍പര്യവും വര്‍ധിക്കുന്നു. 

4. ഹാന്‍ഡ്സ് ഓണ്‍ ആക്ടിവിറ്റീസ്:
പുസ്തകത്തില്‍ സൂചിപ്പിച്ച പരീക്ഷണങ്ങള്‍ നടത്താന്‍ വിദ്യാർഥികളോട് ആവശ്യപ്പെടുക. ഉദാഹരണത്തിന്, ഫോട്ടോസിന്തസിസ് പരീക്ഷണം, ഓക്സിജന്‍റെ സാന്നിധ്യം മനസ്സിലാക്കാനുള്ള പരീക്ഷണം തുടങ്ങിയവ സ്വയം പരീക്ഷിച്ചു നോക്കാന്‍ ആവശ്യപ്പെടുക. വിദ്യാർഥികള്‍ക്ക് ഇതു രസകരമാകുകയും ക്രമേണ അവര്‍ വിഷയത്തെ സ്നേഹിച്ചു തുടങ്ങുകയും ചെയ്യും.

5. മൃഗശാലയിലേക്ക് ഒരു വിനോദയാത്ര:
ക്ലാസ് മുറിക്കു പുറത്തു പഠിക്കുന്ന കാര്യങ്ങള്‍ ഏറെ രസകരവും മനസ്സില്‍നില്‍ക്കുന്നതുമാണ്. അതിനാല്‍ ഒരു മൃഗശാലയിലേക്കോ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കോ മറ്റോ ഇടക്കൊരു യാത്രയാവാം. ക്ലാസ് മുറികളിൽ അടച്ചിട്ടുള്ള പഠനത്തില്‍നിന്നും ഇതു വിദ്യാർഥികള്‍ക്ക് ഒരു മാറ്റമായിരിക്കും.

(അധ്യാപകനും ബൈജൂസ് ലേണിങ് ആപ്പിന്റെ ചീഫ് കണ്ടന്‍റ് ഓഫിസറുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com