ADVERTISEMENT

സ്കൂളുകളിലെ തസ്തിക നിർണയവും നിയമനാംഗീകാരവും ഓൺലൈൻ രീതിയിലേക്കു മാറ്റുന്നതിനുള്ള ‘സമന്വയ’ പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 

മറ്റു വകുപ്പുകളിൽ നിന്നു വ്യത്യസ്തമായി സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കാനും കുറയ്ക്കാനും ഈ തസ്തികക‌ളിൽ നിയമിക്കപ്പെടുന്നവർക്ക് അംഗീകാരം നൽകാനും ശമ്പളം കൊടുക്കാനും സവിശേഷ അധികാരങ്ങൾ ഉള്ള ഉദ്യോഗസ്ഥരാണു വിദ്യാഭ്യാസ ഓഫിസർമാർ.ഏറെ സങ്കീർണമാണ് ഇതിന്റെ നടപടിക്രമങ്ങളും നിയമങ്ങളും.അതിനാൽ അപ്പീലുകളും റിവിഷനും കോടതികളിലെ കേസുമായി ആയിരക്കണക്കിനു ഫയലുകളാണ് എഇഒ ഓഫിസുകൾ മുതൽ സെക്രട്ടേറിയറ്റ് വരെ തീർപ്പാകാതെ കിടക്കുന്നത്. 

ഈ സാഹചര്യത്തിലാണു പൊതുവിദ്യാഭ്യാസ വകുപ്പ് വേഗത്തിൽ സുതാര്യമായി ഫയലുകളിൽ തീർപ്പ് കൽപ്പിക്കുന്നതിനു ‘സമന്വയ’ പോർട്ടൽ വികസിപ്പിച്ചത്. ഈ അധ്യയന വർഷം മുതൽ തസ്തിക നിർണയവും നിയമനാംഗീകാരവും ‘സമന്വയ’ വഴി ചെയ്യുന്നതിനാൽ ഫയലുകൾ കെട്ടിക്കിടക്കുന്ന പ്രശ്നത്തിനു വലിയൊരളവിൽ പരിഹാരമുണ്ടാകും. 

പോർട്ടൽ വികസിപ്പിച്ചെടുത്തതു പൊതുവിദ്യാഭ്യാസ വകുപ്പിലെയും കൈറ്റിലെയും ഉദ്യോഗസ്ഥരാണ്.ആവശ്യമായ കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.ഭാവിയിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താനും സാധിക്കും.നിയമനാംഗീകാരം ഓൺലൈനായി നടത്തുന്നതിനു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്കും മാനേജർമാർക്കുമുള്ള പരിശീലനം ഇതിനോടകം നൽകിക്കഴിഞ്ഞു. തസ്തിക നിർണയവുമായി ബന്ധപ്പെട്ട സംസ്ഥാനതലപരിശീലനം പൂർത്തിയായി. ഉടൻ തന്നെ താഴത്തെ തട്ടിലുള്ള പരിശീലനവും പൂർത്തിയാകും. 

മന്ത്രി സി.രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു,കൈറ്റ് എക്സി.ഡയറക്ടർ അൻവർസാദത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com