ADVERTISEMENT

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള ഓൺലൈൻ ഓപ്ഷനുകൾ വിദ്യാർഥികളിൽ നിന്നു സ്വീകരിച്ചു തുടങ്ങി. ആദ്യ ദിവസം വൈകിട്ടുവരെ ഏഴായിരത്തിലേറെ വിദ്യാർഥികൾ ഒരു ലക്ഷത്തോളം ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 19നു രാവിലെ 10 വരെ ഓപ്ഷൻ നൽകാം.

ട്രയൽ അലോട്മെന്റ് 17നും ആദ്യ അലോട്മെന്റ് 20നു രാത്രി എട്ടിനും നടത്തും. 

21 മുതൽ 26 വരെ തീയതികളിൽ ഫീസ് അടയ്ക്കണം. വിദ്യാർഥികൾക്കു പ്രൊഫൈൽ പരിശോധിക്കുന്നതിനും കാറ്റഗറി സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനും കഴിഞ്ഞ രണ്ടു വരെ സമയം നൽകിയിരുന്നു. സാമുദായിക സംവരണം, പ്രത്യേക സംവരണം, ഭിന്നശേഷി സംവരണം എന്നിവയ്ക്ക് അർഹരായവരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

177042345

 എഴുനൂറോളം വിദ്യാർഥികളുടെ സംവരണം സംബന്ധിച്ച രേഖകളുടെ പരിശോധന പൂർത്തിയാക്കാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com