ADVERTISEMENT

മെഡിക്കൽ കൗൺസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ 6 പിജി സൂപ്പർ സ്പെഷ്യൽറ്റി സീറ്റുകൾകൂടി അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ രണ്ടും നവജാത ശിശു വിഭാഗത്തിൽ (നിയോനേറ്റോളജി) നാലും സീറ്റാണു ലഭിച്ചത്. വന്ധ്യതാ ചികിത്സാ വിഭാഗത്തിൽ (റീ പ്രൊഡക്ടീവ് മെഡിസിൻ) സീറ്റുകൾ ലഭിക്കാനുള്ള നടപടി ക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. ഡിഎം പീഡിയാട്രിക് ന്യൂറോളജി കോഴ്സ് രാജ്യത്തു നിലവിൽ എയിംസിൽ മാത്രമാണുള്ളത്. പീഡിയാട്രിക്, മെഡിസിൻ എംഡിയുള്ളവർക്കു കോഴ്‌സിൽ ചേരാം.  

പിജി സീറ്റുകൾ നേടിയെടുക്കാൻ സർക്കാരിനൊപ്പം പ്രയത്നിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാർ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് കുഞ്ഞ്, നവജാത ശിശു വിഭാഗം മേധാവി ഡോ. ശോഭ കുമാർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com