ADVERTISEMENT

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉന്നത വിദ്യാഭ്യാസ വിനിമയം ആഘോഷിക്കുന്ന സ്റ്റുഡന്റ് വീസ ഡേ ചെന്നൈ യുഎസ് കോൺസുലേറ്റിൽ (അമേരിക്കൻ സെന്റർ) നടന്നു. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച  ഇന്ത്യൻ വിദ്യാർഥികൾക്ക് എജ്യുക്കേഷൻ യുഎസ്എ പദ്ധതിയുടെ കീഴിൽ കോൺസുലേറ്റ് അധികൃതർ മാർഗനിർദേശം നൽകി. അമേരിക്കയിലേക്ക് സ്റ്റുഡന്റ് വീസ ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.  യുഎസ് കോൺസൽ ജനറൽ റോബർട്ട് ബർജസ് വിദ്യാർഥികൾക്കു വീസകൾ കൈമാറി. അമേരിക്കയിൽ ഉന്നത പഠനത്തിന് എത്തുന്ന വിദേശ വിദ്യർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1,96,000 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലെ വിവിധ കോളജുകളിൽ പഠിക്കുന്നത്. വിദേശ വിദ്യാർഥികൾക്കു പ്രവേശനം നൽകുന്ന 4,700 അംഗീകൃത കോളജുകളാണ് അമേരിക്കയിൽ ഉള്ളത്. വിദ്യാർഥികളെ സഹായിക്കാൻ ഇന്ത്യയിൽ പലയിടത്തായി 7എജ്യുക്കേഷൻ യുഎസ്എ സെന്ററുകൾ തുറന്നിട്ടുണ്ട്. 

വിവരങ്ങളെല്ലാം ഇനി വിരൽതുമ്പിൽ

അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ. അമേരിക്കയിലെ കോളജുകൾ, കോഴ്സുകൾ എന്നിവയുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ ‘എജ്യുക്കേഷൻ യുസ്എ’ മൊബൈൽ ആപ്ലിക്കേഷൻ യുഎസ് എംബസിയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷനും (യുഎസ്ഐഇഎഫ്) ചേർന്നു പുറത്തിറക്കി. അമേരിക്കയിലെ പഠന സാഹചര്യങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ഐഒസ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കും. അമേരിക്കൻ സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയാണ് എജ്യുക്കേഷൻ യുഎസ്എ. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ കൂടുതൽ പേരിൽ എത്തിക്കുകയാണു ലക്ഷ്യം. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ശ്രമിക്കുന്നവർക്ക് എല്ലാ വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭിക്കും. യുഎസ് വിദ്യാഭ്യാസ പദ്ധതികൾ, കോഴ്സുകൾ, മാർഗനിർദേശങ്ങൾ, പ്രവേശന നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾക്ക്  www.educationusa.state.gov എന്ന വെബ്സൈറ്റും സന്ദർശിക്കാം.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്ന ലിങ്കുകൾ: 

Google App Store - bit.ly/EdUSAInAppDroid

Apple App Store - bit.ly/EdUSAInAppiOS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com