ADVERTISEMENT

സ്കൂൾ മുറിക്കും സ്റ്റഡി റൂമിനും ഏതു നിറം വേണം? ഏതു ദിക്കിലേക്കു നോക്കി പഠിക്കണം? തിരുവനന്തപുരത്തെ മാര്യേജ് ബ്യൂറോകളിൽ രസകരമായ ഒരു ഗവേഷണം നടന്നു. യുവാക്കൾ യുവതികളെ പെണ്ണു കാണാനെത്തുമ്പോൾ അവര്‍ ധരിച്ചിരുന്ന ഇഷ്ടവേഷം ഏതായിരുന്നു?

80% യുവാക്കളും ഇഷ്ടപ്പെട്ടത് ഇളം നീലയോ ഇളം പച്ചയോ വസ്ത്രങ്ങൾ അണിഞ്ഞ പെൺകുട്ടികളെയായിരുന്നു. ഈ നിറങ്ങളോട് ഒരു പ്രത്യേക ആകർഷണം. ചുവന്ന നിറം ധരിച്ചു നിന്ന ഒരൊറ്റ പെൺകുട്ടിയെ മാത്രമേ യുവാക്കൾക്ക് ഇഷ്ടമായത്. അവളാകട്ടെ ഏറെ സുന്ദരിയുമായിരുന്നു. മനുഷ്യ മനസ്സിനു നിറങ്ങളുമായി ബന്ധമുണ്ടോ? ഉണ്ടെന്നാണു ശാസ്ത്രമതം. ഏറ്റവും ശ്രദ്ധിക്കേണ്ടതു കുട്ടികളുടെ ക്ലാസ്മുറികൾ തന്നെ. 

ക്ലാസ്മുറിയിൽ അടിക്കേണ്ട നിറത്തെപ്പറ്റി പ്രസിദ്ധമായ സ്ട്രാസ്ബർഗ് സർവകലാശാല ഒരു പഠനം നടത്തി. ഓരോ ക്ലാസ് മുറിക്കും വ്യത്യസ്ത നിറങ്ങൾ നൽകി. 6 മാസത്തിനു ശേഷം വിദ്യാർഥികളുടെ പഠന–പാഠ്യേതര പ്രകടനം വിലയിരുത്തി പച്ചയും നീലയും നിറം പൂശിയ ക്ലാസുകളിലെ കുട്ടികളുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. ചുവപ്പ്, കറുപ്പ്, വയലറ്റ് ക്ലാസുകളിലെ കുട്ടികളുടെ പ്രകടനം ശരാശരിയും തുടർന്നു മറ്റു ക്ലാസ് മുറികളും പച്ച, നീലനിറത്തിലാക്കിയപ്പോൾ മാർക്കും മറ്റു കഴിവുകളും മെച്ചപ്പെടുന്നതായും കണ്ടു പിടിച്ചു. വെളുത്ത പ്രകാശം ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ മഴവില്ലിന്റെ ഏഴു നിറങ്ങൾ–വിബ്ജിയോർ– രൂപപ്പെടുന്നു.

(വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെലോ, ഓറഞ്ച്, റെഡ്) ചുവപ്പ്, വയലറ്റ് പോലെയുള്ള തീവ്രവർണ രശ്മികൾ തലച്ചോറിനു പ്രയാസമുണ്ടാക്കുന്നു. വിബ്ജിയോറിന്റെ മധ്യത്തിലുള്ള പച്ചയും നീലയുമാണ് തലച്ചോറിന് ഇഷ്ടമുള്ള നിറങ്ങൾ. 

പച്ചയോ നീലയോ നിറങ്ങൾ ക്ലാസുമുറിക്കു നൽകിയാൽ അധ്യാപകർ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാനുള്ള കുട്ടിയുടെ ശേഷി കൂടുമെന്നാണു ശാസ്ത്രജ്ഞരുടെ പക്ഷം. ഇതു വീട്ടിലുമാകാം.

വീടു മുഴുവൻ പച്ചയോ നീലയോ അടിക്കുകയെന്നത് അസാധ്യമാകാം. പകരം ഭിത്തിയിൽ തൂക്കിയിടാവുന്ന ‘വോൾ പെയിന്റിങ്സ്’ ഉപയോഗിക്കാം. ഉറക്കമുണരുമ്പോൾ സസ്യ ശ്യാമളമായ പ്രകൃതിയുടെ സീനറിയാണു കാണുന്നത്. ബുദ്ധിപരമായ പഠനത്തിന് ഇതു കുട്ടിയെ പ്രാപ്തനാക്കും. 

പഠിക്കാനിരിക്കുന്ന ദിശയും തലച്ചോറുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഹാർവഡ് സർവകലാശാലയിലെ ഹോസ്റ്റലിനു വൃത്താകൃതിയായിരുന്നു. 300 ഡിഗ്രിയിലായതി നാൽ 16 ദിശകളിലേക്കു കുട്ടികളെ പഠിക്കാനിരുത്തി. 6 മാസത്തിനുശേഷം മാർക്കുകൾ പരിശോധിച്ചു. തെക്കോട്ടു തിരിഞ്ഞിരുന്നു പഠിച്ചവരുടെ മാർക്ക് 12% വരെ കുറഞ്ഞിരിക്കുന്നു. കിഴക്ക് ദർശനമായിരുന്നവർ മാർക്ക് 12% വരെ മാർക്ക് ഉയർത്തി ! സർവകലാശാല ആ കെട്ടിടം ഇടിച്ചു നിരത്തി എല്ലാവരും കിഴക്ക് ദർശനമായിരുന്നു പഠിക്കുന്ന രീതിയിൽ പുനർനിർ മ്മിച്ചു (കേരളത്തിലെങ്ങാനും ഇതു നടക്കുമോ?) ഭാരതത്തിലെ ഋഷിവര്യന്മാർ ഇത് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ കണ്ടെത്തിയ കാര്യമാണ്. അവർ പറഞ്ഞു: ‘ദക്ഷിണ ദിശ മൃത്യുദിശ. പൂർവദിശ ജ്ഞാനദിശ!’ തെക്കു ബുദ്ധിയിൽ തകർച്ചയുണ്ടാകും. മരണത്തിന്റെ ദിക്കാണ് എന്നാൽ കിഴക്കാകട്ടെ ജ്ഞാനവും അറിവും ഉദിച്ചു പൊങ്ങുന്ന ദിക്കും. വിദേശി കൾക്ക് ഈ ഋഷീശ്വര ചിന്തയുമായി ബന്ധമില്ല.

എങ്കിലും അവർക്കൊരു പഴമൊഴിയുണ്ട്– ‘wisdom comes from the east’ കുട്ടികൾ ക്ലാസ് മുറിയിൽ തെക്കോട്ടാണു തിരിഞ്ഞിരിക്കുന്നതെങ്കിൽ ദിശ മാറ്റി ഒന്നു പരീക്ഷിച്ചു നോക്കാവുന്ന താണ്. അവർ വീട്ടിൽ വരുമ്പോൾ പഠനമുറിയിലിരിക്കുന്നതെങ്ങനെയെന്ന് അമ്മമാർ ശ്രദ്ധിക്കണം. 

പഠിക്കുമ്പോൾ കുട്ടി കിഴക്കിന് അഭിമുഖമായി ഇരിക്കണം. കുട്ടി ഉറങ്ങേണ്ടതും കിഴക്കുദിക്കിലേക്കു തല വച്ചുകൊണ്ടാ ണം. ചൈതന്യവത്തായ ഒരു പുലരിയിലേക്കാവും പിറ്റേന്നു കുട്ടി ഉണർന്നെണീക്കുക. 

തയാറാക്കിയത്: ടി. ബി. ലാൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com