ADVERTISEMENT

ബിറ്റ്കോയിൻ/ക്രിപ്റ്റോ കറൻസിയെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. ഇതിനു പിന്നിലെ സാങ്കേതിക രഹസ്യം ബ്ലോക് ചെയിൻ ടെക്നോളജിയാണ്. ക്രിപ്റ്റോ കറൻസി നിയമവിരുദ്ധമാണെങ്കിലും ബ്ലോക് ചെയിൻ ടെക്നോളജി സാമ്പത്തിക മേഖലയിൽ ഭാവിയിൽ കരുത്താർജ്ജിക്കും. ബാങ്കുകളില്‍ പണമിടപാടിലുള്ള സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലൂടെ കുറഞ്ഞ ചെലവിൽ മണി ട്രാൻസ്ഫറിങ്ങിന് ഇതു വഴിയൊരുക്കും. അമേരിക്ക, യുകെ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ ഇപ്പോൾതന്നെ പതിനായിരക്കണക്കിന് ഒഴിവുകളാണുള്ളത്. പ്രതിമാസ ശമ്പളം 4 ലക്ഷം രൂപയിലധികം വരും. കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ബ്ലോക്ക് ചെയിൻ കോഴ്സുകൾ പഠിക്കാം. ബ്ലോക്ക് ചെയിനിൽ ബിരുദ സർട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. Edx, Coursera പ്ലാറ്റ്ഫോമിൽ നിരവധി കോഴ്സുകളുണ്ട്. ബ്ലോക്ക് ചെയിൻ പ്രോഗ്രാമിങ്, ഡവലപ്മെന്റ് എന്നിവ സാധ്യതയുള്ള കോഴ്സുകളാണ്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് ഫിൻടെക് കമ്പനികൾ കൂടുതലായി വരുന്നതും സ്റ്റാർട്ടപ്പുകൾ രൂപപ്പെടുന്നതും ബ്ലോക്ക് ചെയിൻ ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. 

യൂണിവേഴ്സിറ്റി ഓഫ് നിക്കോസിയ, സൈപ്രസ്, അമേരിക്കയിലെ പ്രിൻസ്ടൺ, സ്റ്റാൻഫഡ്, കലിഫോർണിയ സർവകലാശാലകൾ, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ കോഴ്സുകൾ നടത്തി വരുന്നു. പ്ലസ്ടു പൂർത്തിയാക്കിയവർ ക്ക് SAT, TOEFL പരീക്ഷകളെഴുതി അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിനു പഠിക്കാം. ഇന്ത്യയിലും നിരവധി സ്ഥാപനങ്ങൾ ഈ മേഖലയിൽ കോഴ്സുകൾ നടത്തുന്നുണ്ട്.

ബ്ലോക്ക് ചെയിൻ പഠിക്കാൻ

∙www.openaccessgovernment.org 

∙www.tun.com 

∙www.blockchain.open.uk 

∙www.edu.ac.uk 

∙www.blockchainresearchinstitute.org 

∙www.blockchaincanada.org 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com