ADVERTISEMENT

കുട്ടികൾ എപ്പോൾ ഉണരണം? എപ്പോൾ ഉറങ്ങണം? പഠിക്കാൻ പറ്റിയ സമയമേത് എന്നെല്ലാം രക്ഷിതാക്കൾ തിരക്കാറുണ്ട്. ഇതിനൊക്കെ പ്രത്യേക സമയം നിശ്ചയിക്കണോ എന്നാണു ചിലരുടെ ചോദ്യം. എന്തായാലും ഇതു സംബന്ധിച്ച ശാസ്ത്രീയ നിഗമനങ്ങളുണ്ട്. 

ബുദ്ധിശക്തി (ഐക്യു) എല്ലാക്കാലത്തും മനുഷ്യരിൽ ഒരേ പോലെ സ്ഥിരമായി കാണപ്പെടും എന്നാണു കുറെക്കാലം മുൻപു വരെ കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല. തലച്ചോറിന്റെ ശേഷി കൂടുകയും കുറയുകയുമൊക്കെ ചെയ്യുന്നതിനനുസരിച്ച് ബുദ്ധിശേഷിയിലും വ്യത്യാസമുണ്ടാകും. 

തലച്ചോർ 24 മണിക്കൂർ പഠനവിധേയമാക്കി. കണ്ടെത്തിയതു കൗതുകമുള്ള കാര്യങ്ങൾ. ബുദ്ധിശക്തി ഏറ്റവും കൂടിയിരിക്കുന്ന സമയം രാവിലെ 3 മണി മുതൽ 6 വരെയാണ്.  ശേഷി കുറഞ്ഞതോ? ഉച്ചയ്ക്കു 12 മണി മുതൽ 2 വരെയും. അന്തരീക്ഷത്തിലെ വൈദ്യുത കാന്തികതരംഗങ്ങളുമായി തലച്ചോറിനുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷത്തിൽ വൈദ്യു ത കാന്തിക തരംഗങ്ങൾ പെരുകുമ്പോൾ തലച്ചോർ കംപ്യൂട്ടറു കളെപ്പോലെ പതിയെ ഷട്ട് ഡൗൺ ആകും. തരംഗ വ്യാപ്തി കുറയുമ്പോൾ തലച്ചോർ വീണ്ടും ഉഷാറാവുന്നു. 3 മുതൽ 6 വരെ ഭൂമി സൂര്യന് എതിർവശമാണ്. 

സൂര്യനുണ്ടാക്കുന്ന ആൽഫ, ബീറ്റ, ഗാമ തുടങ്ങിയ രശ്മികൾ അന്തരീക്ഷത്തിൽ ഇല്ല. മൊബൈൽ ഫോണും ടിവിയും മറ്റു ഇലക്ട്രോണിക്സ് വസ്തുക്കളുടെയും വികിരണമില്ല. തലച്ചോർ ഏറ്റവുമധികം പ്രവർത്തന ശേഷി കൈവരിക്കുന്ന സമയം 12 മണിക്കൂറിലേറെ നേരം തലച്ചോറിന് ഇലക്ട്രോ മാഗ്നെറ്റിക് ചാർജ്ഡ് ആയി നിൽക്കാനാകില്ല. രാവിലെ 9 നു ജോലി തുടങ്ങിയെന്നിരിക്കട്ടെ, രാത്രി 9 ആകുമ്പോഴേക്കും ക്ഷീണിച്ചു തുടങ്ങും. പിന്നീട് 6 മണിക്കൂറെങ്കിലും ഉറങ്ങാനായാൽ വീണ്ടും ‘സൂപ്പർ ചാർജ്‍ഡ്’ ആകുന്നതു കാണാം. ‘ദിനചര്യ’യെന്ന പേരിൽ ഭാരതീയ ഗ്രന്ഥമുണ്ട്. 3 മുതൽ 6 വരെ ‘സരസ്വതീയാമം’ ആണെന്ന് അതിൽ പറയുന്നു. 

വിദ്യാദേവതയായ സരസ്വതി സംഗീതാദി നൃത്തകലകൾ അഭ്യസിക്കുന്ന സമയം. ഈ യാമത്തിൽ സരസ്വതിയെ ഉപാസിച്ചാൽ ദേവിയുടെ വരപ്രസാദം ലഭിക്കുമെന്നാണു സങ്കൽപം. ‘ബ്രാഹ്മമുഹൂർത്തേ ഉത്തിഷ്ഠേ’. ബ്രഹ്മചാ രികൾ വെളുപ്പിനെ 3 ന് ഉണരണമെന്നു ഋഷിമാർ പറയുന്നു. 

‘Early to Bed and Early to Rise Makes a Man Wealthy, Healthy and Wise,’. എന്ന ഇംഗ്ലീഷുകാരുടെ പഴമൊഴി പ്രസിദ്ധമാണ്. രാവിലെ എഴുന്നേൽക്കുന്നവർക്ക് നല്ല ആരോഗ്യം, നല്ല സാമ്പത്തികസ്ഥിതി, തിളങ്ങി നിൽക്കുന്ന ബുദ്ധി എന്നിവ യുണ്ടാകുമെന്നു സായിപ്പന്മാരും സാക്ഷ്യപ്പെടുത്തുന്നു.

അതിരാവിലെ എഴുന്നേൽക്കുന്നവർക്ക് ഒന്നും ധൃതി വച്ച് ചെയ്യേണ്ടിവരില്ല. കാര്യങ്ങളൊക്കെ നന്നായി പ്ലാൻ ചെയ്തു വരുമാന വർധനവിനായുള്ള പദ്ധതികളും ആസൂത്രണം ചെയ്യാം.

രാവിലെ എഴുന്നേറ്റു പഠിക്കാൻ കുട്ടികളോടു പറഞ്ഞാൽ പോരാ, അച്ഛനോ അമ്മയോ കൂടി കിട്ടിക്കൊപ്പം എഴുന്നേ റ്റിരുന്നു പഠിക്കാൻ സഹായിക്കുകയോ കൂട്ടിരിക്കുകയോ വേണം. കുട്ടിയെ ഒരു കാരണവശാലും ഏറെ നേരം ഒറ്റയ്ക്കിരുന്നു പഠിക്കാൻ വിടരുത്. 

കറന്റ് ചാർജ് ലാഭിക്കാനായി ചില ഹോസ്റ്റലുകളിൽ രാത്രി 10 നു ലൈറ്റ് അണയ്ക്കാറുണ്ട്. രാത്രി ഉറക്കമിളച്ചുള്ള പഠനം ഒഴിവാക്കാം എന്നൊരു ഗുണം ഇതിനുണ്ട്. പക്ഷേ 1000 പേരിൽ ഒരു കുട്ടിക്ക് മാത്രം ഇതു ബാധകമല്ലെന്നറിയുക. ആ കുട്ടി ലെഫ്റ്റ് സെൻട്രിക് ബ്രെയിൻ (എൽസിബി) എന്ന ഗണ ത്തിലുള്ളതാകും. ഇങ്ങനെയുള്ളവർക്ക് ഏതു പാതിരാത്രി യിലും എന്തു പഠിച്ചാലും വേഗത്തിൽ തലയിൽ കയറും. ന്യൂട്ടനും ലിങ്കണും ഐൻസ്റ്റീനുമൊക്കെ ഇത്തരക്കാരായിരുന്നു എന്നറിയുക. 

തയാറാക്കിയത്: ടി.ബി. ലാൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com