ADVERTISEMENT

കേരളത്തിലെ രണ്ടാം മെഡിക്കൽ അലോട്മെന്റിനു ശേഷം ഒഴിവുള്ള എംബിബിഎസ് സീറ്റുകളിലേക്കുള്ള മോപ് അപ് കൗൺസലിങ് 7നു രാവിലെ പത്തിനു തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ട്രാവൻകൂർ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. ആവശ്യമെങ്കിൽ പിറ്റേന്നും തുടരും. എൻട്രൻസ് റാങ്ക്‌ലിസ്റ്റിലുള്ളവരെ മാത്രമേ പരിഗണിക്കൂ. ബിഡിഎസ് ഇതിലില്ല.

അലോട്മെന്റ് അനുസരിച്ച് ചേർന്നവർ കോളജിൽനിന്നുള്ള എൻഒസി, രേഖകളുടെ പൊസഷൻ സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ കൊണ്ടുചെല്ലണം. ഇതുവരെ പ്രവേശനം കിട്ടിയിട്ടില്ലാത്തവർ, ടിസിയടക്കം രേഖകളുടെ അസ്സൽ ഹാജരാക്കണം. എൻആർഐ ക്വോട്ട ഒഴിവുകളിലേക്കും രേഖകളുമായെത്തണം.

നിബന്ധനകൾ: www.cee.kerala.gov.in എന്ന സൈറ്റിലെ ഹോം പേജിലെത്തി, ‘മോപ്അപ് കൗൺസലിങ് സ്ലിപ്’ ഡൗൺലോഡ് ചെയ്യണം. നാളെ വൈകിട്ട് 5 വരെ ഇതിനു സൗകര്യമുണ്ട്. സ്ലിപ്പില്ലാത്തവരെ മോപ്അപ്പിൽ പങ്കെടുപ്പിക്കില്ല. മെഡിക്കൽ റാങ്ക് 10,000 വരെയുള്ളവർ രാവിലെ 10നും മറ്റുള്ളവർ ഉച്ചകഴിഞ്ഞ് രണ്ടിനും ഹാജരാകണം.

∙ ഓൾ ഇന്ത്യ കൗൺസലിങ് പ്രകാരം പ്രവേശനം കിട്ടിയവരെ പരിഗണിക്കില്ല.

∙ ഒരു സർക്കാർ മെഡിക്കൽ കോളജിൽനിന്നു മറ്റൊരു സർക്കാർ മെഡിക്കൽ കോളജിലേക്കോ, ഒരു സ്വാശ്രയ മെഡിക്കൽ കോളജിൽനിന്നു മറ്റൊരു സ്വാശ്രയ മെഡിക്കൽ കോളജിലേക്കോ മാറ്റം കിട്ടില്ല.

∙ സർക്കാർ മെഡിക്കൽ കോളജിൽനിന്നു സ്വാശ്രയ മെഡിക്കൽ കോളജിലേക്കോ, സ്വാശ്രയ മെഡിക്കൽ കോളജിൽനിന്നു സർക്കാർ മെഡിക്കൽ കോളജിലേക്കോ മാറ്റം അനുവദിക്കും.

∙ എൻആർഐ സീറ്റിൽനിന്നു സർക്കാർ / ന്യൂനപക്ഷ സീറ്റിലേക്കു മാറ്റമാകാം. വ്യത്യസ്ത സ്വാശ്രയ കോളജുകൾ‌ തമ്മിലോ ഒരേ കോളജിലോ ആ മാറ്റം അനുവദിക്കും.

∙ എൻആർഐ സീറ്റിൽ ഒഴിവുണ്ടായാൽ മെഡിക്കൽ റാങ്ക്‌ലിസ്റ്റിലുള്ള മറ്റുള്ളവരെയും പരിഗണിക്കും. പക്ഷേ ഇതിനുള്ള അസ്സൽ രേഖകൾ കയ്യിൽ വേണം.

∙ മെഡിക്കൽ റാങ്ക്‌ലിസ്റ്റിൽ വന്നെങ്കിലും പ്രവേശന‌ം കിട്ടാതെ മറ്റു കോളജിൽ ചേർന്നവർക്കും മോപ് അപ്പിൽ പങ്കെടുക്കാം.

∙ മോപ്അപ്പിലെ പ്രവേശനം റദ്ദാക്കാൻ കഴിയില്ല. വിട്ടുപോകുന്നവർ ഭാരിച്ച ലിക്വിഡേറ്റഡ് ഡാമേജസ് തുക അടയ്ക്കേണ്ടിവരും.

∙ അലോട്മെന്റ് ഘട്ടത്തിൽ അടയ്ക്കേണ്ട ഫീസ്: സർക്കാർ മെഡിക്കൽ കോളജിൽ 25,000 രൂപ; സ്വാശ്രയ കോളജിലെ സർക്കാർ / ന്യൂനപക്ഷ സീറ്റിൽ 3 ലക്ഷം രൂപ; സ്വാശ്രയ കോളജിലെ എൻആർഐ സീറ്റിൽ 5 ലക്ഷം രൂപ.

മുൻ അലോട്മെന്റ് പ്രകാരം എൻട്രൻസ് കമ്മിഷണറുടെ പേരിൽ ഫീസ് അടച്ചവർ ബാക്കി തുകയ്ക്കുള്ള ഡ്രാഫ്റ്റ് കൊണ്ടുചെന്നാൽ മതി. പക്ഷേ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി സ്വാശ്രയ കോളജുകളിൽ ചേർന്നവരാണെങ്കിൽ മേൽക്കാണിച്ച മുഴുവൻ തുകയ്ക്കും ഡ്രാഫ്റ്റ് നൽകണം. 

Commissioner for Entrance Examinations എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന പൊതുമേഖലാ ബാങ്ക് ഡ്രാഫ്റ്റായിരിക്കണം. ഇതു കയ്യോടെ നൽകണം; കൂടുതൽ സമയം അനുവദിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com