sections
MORE

ക്യാറ്റ്: റജിസ്‌ട്രേഷൻ ഇന്നു മുതൽ

preparation tips
SHARE

കോഴിക്കോട് ഉൾപ്പെടെയുള്ള ഐഐഎമ്മുകളിലെ പിജി / ഫെലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയായ ‘ക്യാറ്റ‌ി’ന് (കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) ഇന്നു മുതൽ സെപ്‌റ്റംബർ 18 വരെ റജിസ്‌റ്റർ ചെയ്യാം. 

വെബ്സൈറ്റ്: www.iimcat.ac.in

നവംബർ 24നാണു പരീക്ഷ. കോഴിക്കോട് ഐഐഎമ്മിനാണ് ഇത്തവണ നടത്തിപ്പു ചുമതല. ഒക്‌ടോബർ 23 മുതൽ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ

ഫലപ്രഖ്യാപനം: ജനുവരി രണ്ടാം വാരം. സ്കോറിനു പ്രാബല്യം 2020 ഡിസംബർ 31 വരെ.

യോഗ്യത: 50 % മാർക്കോടെ ബിരുദം (പട്ടിക, ഭിന്നശേഷി വിദ്യാർഥികൾക്ക് 45 %). അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. നിശ്ചിത മാർക്കുള്ള സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി അംഗത്വമുള്ളവർക്കും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്കും സംശയപരിഹാരത്തിനും സൈറ്റിലെ ‘എഫ്എക്യു’ നോക്കുകയോ ഹെൽപ് ‍ഡെസ്കുമായി ബന്ധപ്പെടുകയോ ചെയ്യാം.

ഫോൺ: 1800 209 0830

ഇ–മെയിൽ: cat2019@iimk.ac.in

വിലാസം: CAT Centre, Admissions Office, Indian Institute of Management Kozhikode –673570

പരീക്ഷ ഇങ്ങനെ
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ വെർബൽ എബിലിറ്റി & ആൻഡ് റീഡിങ് കോംപ്രഹൻഷൻ, ഡേറ്റ ഇന്റർപ്രട്ടേഷൻ & ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ്‌ എബിലിറ്റി എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ. ഓരോ ഭാഗത്തിനും 60 മിനിറ്റ്. മൾട്ടിപ്പിൾ ചോയ്സ് ഇല്ല;  ഉത്തരം ടൈപ്പ് ചെയ്തു ചേർക്കണം. കണക്കുകൂട്ടാൻ സ്ക്രീനിൽ കാൽക്കുലേറ്ററുണ്ട്. പരിശീലന ടെസ്റ്റ് ഒക്ടോബർ 16നു സൈറ്റിൽ വരും.

സിലക്‌ഷൻ രീതി വ്യത്യസ്തം
ഓരോ ഐഐഎമ്മിനും സ്വന്തം സിലക്‌ഷൻ രീതിയുണ്ട്. ക്യാറ്റ് സ്കോറിനു പുറമേ വിശേഷ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയിലെ പ്രകടനം, വിദ്യാർഥിയുടെ അക്കാദമികചരിത്രം തുടങ്ങിയവയും പരിഗണിക്കാം.ക്യാറ്റ് സ്കോർ വഴി പ്രവേശനം അനുവദിക്കുന്ന ഐഐഎം–ഇതര ബിസിനസ് സ്‌കൂളുകളുടെ ലിസ്റ്റ്, സംസ്ഥാനം തിരിച്ച് സൈറ്റിലുണ്ട്. 

കേരളത്തിൽനിന്ന് ഒരു സ്ഥാപനമേയുള്ളൂ; തമിഴ്നാട്ടിൽ അഞ്ചും കർണാടകയിൽ ഒൻപതും.ഐഐഎമ്മുകളിലെ ഫെലോ പ്രോഗ്രാം പ്രവേശനത്തിന് അതതു സ്‌ഥാപനങ്ങളിൽനിന്നു വെവ്വേറെ വിജ്‌ഞാപനം വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA