ADVERTISEMENT

നല്ല തൊഴിൽ സാധ്യതയുള്ള വസ്‌ത്രനിർമാണ, ഫാഷൻ മേഖലകളിൽ ദേശീയതലത്തിൽ നടപ്പിലാക്കുന്ന 3 വർഷത്തെ രണ്ടു ബി വോക് (ബാച്‍ലർ ഇൻ വൊക്കേഷനൽ എജ്യുക്കേഷൻ) പ്രോഗ്രാമുകൾ തിരുവനന്തപുരവും കണ്ണൂരും അടക്കം ഇന്ത്യയിലെ വിവിധകേന്ദ്രങ്ങളിൽ നടത്തും. അപേക്ഷ 10 നകം സമർപ്പിക്കണം.

ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയിനിങ് സെന്ററുകളിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ ശ്രീപെരുമ്പത്തൂരിലുള്ള രാജീവ് ഗാന്ധി നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റിന്റെ സഹകരണത്തോടെ സ്‌കിൽ ഡവലപ്‌മെന്റ്  ലക്ഷ്യമാക്കിയുള്ള 2 ബിരുദ പ്രോഗ്രാമുകൾ:

1. ബി വോക് ഇൻ അപ്പാരൽ മാനുഫാക്‌ചറിങ് ആൻഡ് ഒൺട്രപണർഷിപ്

2. ബി വോക് ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ

പ്ലസ്‌ടു ജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സ്‌ക്രീനിങ് ടെസ്‌റ്റ് / സ്കൈപ് ഇന്റർവ്യൂ  12ന്. ക്ലാസുകൾ 16 നു തുടങ്ങും. സെമസ്റ്റർ ഫീ 33,500 രൂപ.

www.atdcindia.co.in അഥവാ www.rgniyd.gov.in എന്ന സൈറ്റിൽ നിന്ന് വിവരങ്ങളും അപേക്ഷാ ഫോമും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഏതെങ്കിലും എടിഡിസി കേന്ദ്രത്തിൽ എത്തിക്കുക. അപേക്ഷാ ഫീ 200 രൂപ RGNIYD Academic പേരിൽ Sriperumbudur ൽ മാറാവുന്ന ഡ്രാഫ്റ്റായി കൂടെ വയ്ക്കണം. നെറ്റ് ബാങ്കിങ് വഴിയും പണമടയ്ക്കാം, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 100 രൂപ.

കേരളത്തിലെ വിലാസങ്ങൾ:

ATDC  TRAINING CENTRE

1.KINFRA International Apparel Park, St. Xavier's College PO, Thumba, Trivandrum 695586; ഫോൺ: 0471-2706922. 

3.KINFRA Textile Centre, Palivayal PO, Thaliparamba, Kannur 760142; ഫോൺ: 0460 2226110.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com