ADVERTISEMENT

നീറ്റ് യോഗ്യത നേടിയിട്ടും മതിയായ സീറ്റുകളുടെ അഭാവവും ഉയർന്ന സാമ്പത്തിക ചെലവും കാരണം എംബിബിഎസ് പഠനം എന്നത് ഒരു സ്വപ്നം മാത്രമായിരിക്കുകയാണ് പല വിദ്യാർഥികൾക്കും. എന്നാൽ മിതമായ ചെലവിൽ പല വിദേശ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇന്ന് എംബിബിഎസ് പഠനം സാധ്യമാണ്. ചുരുങ്ങിയ സാമ്പത്തിക ചിലവിൽ വിദേശത്ത് മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അവസരമാണ് ഉക്രൈനിലെ സുമി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്.

56 രാജ്യങ്ങളിൽ നിന്നായി 800 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 1992–ൽ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായിട്ടാണ് സുമി െമഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. അതേ വർഷം തന്നെ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ ഫാക്കൽറ്റിയിൽ ജനറൽ മെഡിസിൻ കോഴ്സും തുടങ്ങി. ഉക്രേനിയൻ, റഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. പഠനഭാഷയുടെ അടിസ്ഥാനത്തിൽ 8–10 വിദ്യാർഥികൾ അടങ്ങുന്ന ഗ്രൂപ്പുകളിലാണ് വിദ്യാർഥികൾ പഠിക്കുന്നത് രണ്ടാം വർഷം മുതൽ വിദ്യാർഥികൾക്കു ക്ലിനിക്കൽ പ്രാക്ടീസുകളിൽ പങ്കെടുക്കാം. ഏകദേശം 4000 ബെഡ് സ്പെയ്സുകൾ ഉള്ള അത്യാധുനിക ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ഘടിപ്പിച്ച സുമി ആശുപത്രികളിലാണ് ക്ലിനി ക്കൽ പ്രാക്ടീസുകൾ. സുമി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദങ്ങൾ ഇസിഫ് എംജി (യുഎസ്എ) അംഗീകാരമു ള്ളതാണ്. അതിനാൽ ഇവിടുന്ന് എംബിബിഎസ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് യുഎസ്സിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം ഉപരിപഠനം സാധ്യമാണ്. 2009 ൽ ലോകാരോഗ്യ സംഘടനയുടെ സർവകലാശാലകളുടെ ഡ‍ാറ്റാബേസിൽ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉൾപ്പെടുത്തി. ഇന്റർനാഷണൽ മെഡിക്കൽ എഡ്യൂക്കേഷണൽ ഡിക്ഷ്ണറിയിലെ സർവകലാശാലകളുടെ പട്ടികയിൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രവർത്തന മികവുകൊണ്ടു തന്നെ ഇതിനകം സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റി നിരവധി നേട്ടങ്ങൾ കൈവരിച്ചു. 

വിദ്യാര്‍ഥികൾക്കായി വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനമാണ് ഇവിടെയുള്ളത്. പ്രാക്ടിക്കൽ ക്ലാസുകൾക്കായി അനാട്ടമി മ്യൂസിയം, വിദ്യാർഥികൾക്കായി ആധുനിക സൗകര്യങ്ങളും സുരക്ഷിതത്വവുമുള്ള ഹോസ്റ്റൽ, ജിം, സ്റ്റേഡിയം, നീന്തൽക്കുളം, തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. പഠനകാലയളവിൽ വിദ്യാർഥികൾക്ക് അക്കാദമിക് മൊബിലിറ്റി പ്രോഗ്രാമുകൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, സ്പോർട്സ്, സന്നദ്ധ പ്രവർത്തനം തുടങ്ങിയവയിലൊക്കെ പങ്കെടുക്കാനും അവസരമുണ്ട് 50 ലധികം വിഭാഗങ്ങളും ഉപവിഭാഗങ്ങളും മെഡിക്കൽ രംഗത്ത് നിന്ന് തിരഞ്ഞെടുക്കാൻ ഇവിടെ അവസരമുണ്ട്. വിദേശ മെഡിക്കൽ പഠനം തിരഞ്ഞെ ടുക്കുന്ന വിദ്യാർഥികൾക്ക് ഏറ്റവും മികച്ചത് സുമി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണെന്ന് നിസ്സംശയം പറയാം. 

കൂടുതൽ വിവരങ്ങൾക്ക്: 9446007789, 7356889999

medicinestudies@santamonicaedu.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com