ADVERTISEMENT

ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ ദക്ഷിണേന്ത്യ‌യിൽ സൗകര്യമുണ്ടോ? 

മാധവൻ ബാബു
പാലക്കാട് 

ഉണ്ട്. 

1. സംഗീതലോകത്തെ മഹാപ്രതിഭയായിരുന്ന ഡോ. ഗംഗുബായ് ഹംഗലിന്റെ പേരിലുള്ള ട്രസ്റ്റ്. ഗുരു–ശിഷ്യ-പരമ്പര രീതിയിൽ രണ്ടു മുതൽ നാലു വരെ വർഷം പഠനപരിശീലനങ്ങൾ നൽകും. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 15–35 വയസ്സ്. ഗുരുകുലത്തിൽ താമസിക്കണം. തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ. താമസമുൾപ്പെടെ പ്രോഗ്രാം തീർത്തും സൗജന്യം. ഹിന്ദുസ്ഥാനി സംഗീതം പ്രഫഷനാക്കാൻ താൽപര്യമുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ.  വിലാസം: Dr Gangubai Hangal Gurukul Trust (R), Unkal, Hubli, Karnataka-580 032. 

2. Karnataka State Dr Gangubhai Hangal Music and Performing Arts University, Mysuru-570 004.

പ്രോഗ്രാമുകൾ: 1) ഹിന്ദുസ്ഥാനി വോക്കൽ–എംഎ, ബിഎ, ഡിപ്ലോമ 2) ഹിന്ദുസ്ഥാനി തബല–എംഎ, ബിഎ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് 3) ഹിന്ദുസ്ഥാനി സിത്താർ–ബിഎ, ഡിപ്ലോമ

3. Shanker Mahadevan Academy, Bengaluru (ഓൺലൈൻ കോഴ്സ്) 

4. ചെന്നൈയടക്കമുള്ള സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികൾ പരിശീലനം നൽകുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com