ADVERTISEMENT

റിയൽ എസ്റ്റേറ്റ് മേഖലയിൽ നല്ല നിലയിൽ ജോലി ചെയ്യാൻ കഴിയുമോ? ഇതിനു പറ്റിയ പരിശീലന കോഴ്സുകളുണ്ടോ? 

കെ.ആർ.ദേവദാസ് 
വടകര 

റിയൽ എസ്റ്റേറ്റ് ബിസിനസ് എന്നു കേൾക്കുമ്പോൾ പാർപ്പിടങ്ങളും വസ്തുക്കളും വാങ്ങാനും വിൽക്കാനും ഇടനിലക്കാരായി നിന്ന് സാധാരണക്കാരെ സഹായിച്ചു ലാഭമുണ്ടാക്കുന്ന പ്രവർത്തനമെന്നാണു പരക്കെയുള്ള ധാരണ. പക്ഷേ, അതിനപ്പുറം വലിയ പലതും കൂടെയുണ്ട്. അഞ്ചു സെന്റ് സ്ഥലം വാങ്ങുന്നതും 200 ഏക്കർ സ്ഥലം വാങ്ങി 20 കോടി രൂപയുടെ നിർമാണം ഏർപ്പെടുത്തുന്നതും തമ്മിലുള്ള വ്യത്യാസം വ്യക്തം.

അടിസ്ഥാന ധനശാസ്ത്രം, നിയമം, ഫൈനാൻസ്, മാർക്കറ്റിങ്, മാനേജ്മെന്റ് മുതലായവയിൽ പ്രാവീണ്യമുള്ളവരെ ഈ മേഖലയിൽ ആവശ്യമാണ്. ഉടമസ്ഥാവകാശം, മോർട്ഗേജിങ് (വസ്തു പണയപ്പെടുത്തൽ), മതിപ്പും വിലനിർണയവും, കോടിക്കണക്കിനു രൂപ കൈകാര്യം ചെയ്യൽ, റജിസ്ട്രേഷൻ നിയമങ്ങൾ, ഒത്തുതീർപ്പു ചർച്ചകൾ, നികുതി നിബന്ധനകൾ, കരാർ വ്യവസ്ഥകൾ, റിസ്ക് മാനേജ്മെന്റ്, ബ്രോക്കിങ് എന്നിവയിൽ താത്ത്വികമായ അറിവും പ്രായോഗിക പരിചയവും വേണം. 

പ്രോപ്പർട്ടി ബിസിനസിലും വിപണിയിലും അനുദിനം രൂപം കൊള്ളുന്ന നൂതന പ്രവണതകൾ അപ്പപ്പോൾ ചികഞ്ഞെടുത്ത് പ്രയോഗിച്ചില്ലെങ്കിൽ സ്ഥാപനത്തിനു കോടികളുടെ നഷ്ടമുണ്ടായേക്കാമെന്നത് റിയൽ എസ്റ്റേറ്റ് പ്രഫഷനലിന്റെ ഉത്തരവാദിത്വത്തിലേക്കു വിരൽ ചൂണ്ടുന്നു. 

ഈ മേഖലയിലെ ഏതാനും പരിശീലനസ്ഥാപനങ്ങൾ:

1. NIREM Institute of Real Estate Management, Dwarka, New Delhi; www.nirem.org

(ഒരു വർഷ പിജി പ്രോഗ്രാമുകൾ: Real Estate Management, Commercial Real Estate, Marketing, Finance, Investments and Appraisal).‌ കൂടാെത 3 മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, 6 മാസ ഡിപ്ലോമ ഇൻ റിയൽ എസ്റ്റേറ്റ് മാനേജ്മെന്റ്, വിദൂരപഠന കോഴ്സുകൾ എന്നിവയുമുണ്ട്) 

2. Indian Institute of Real Estate, Pune; www.iire.co.in. (സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ-ഓൺലൈനടക്കം)

3. Indian School of Business, Hyderabad (ഉയർന്ന നിലവാരമുള്ള ബിസിനസ് സ്കൂൾ)  

4. RICS School of Built Environment, Gurgaon, Haryana; www.ricssbe.org. (റിയൽ എസ്റ്റേറ്റ് ആൻഡ് അർബൻ ഇൻഫ്രാസട്രക്ടറിൽ ബിബിഎയും എംബിഎയും ബിൽട് എൻവയൺമെന്റിൽ പിഎച്ച്ഡി എന്നിവ ഇവിടെയുണ്ട്) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com