ADVERTISEMENT

കേരളത്തിലെ സർക്കാർ / സ്വാശ്രയ സ്‌ഥാപനങ്ങളിലെ 15 ഫാർമസി / ഹെൽത്ത് ഇൻസ്‌പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻട്രൻസ് ടെസ്റ്റില്ല. യോഗ്യതാപരീക്ഷയിൽ നിർദിഷ്ട പേപ്പറുകളിൽ നേടിയ മാർക്ക് നോക്കിയാണു റാങ്കിങ്ങും പ്രവേശനവും.

വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്‌സുകളിലേക്കു പൊതു അപേക്ഷ മതി. അപേക്ഷാ ഫീ 400 രൂപ; പട്ടികവിഭാഗക്കാർക്ക് 200 രൂപ. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഫീസ് ഓൺലൈനായി അടച്ച് ഒക്ടോബർ 11ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. വിശദ നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.

‍ഡിപ്ലോമ കോഴ്‌സുകൾ

1. ഫാർമസി

2. ഹെൽത്ത് ഇൻസ്‌പെക്ടർ

3. മെഡി. ലാബ് ടെക്‌നോളജി

4. റേഡിയോളജിക്കൽ ടെക്‌നോളജി

5. ഓഫ്‌താൽമിക് അസിസ്‌റ്റൻസ്

6. ഡെന്റൽ മെക്കാനിക്‌സ്

7. ഡെന്റൽ ഹൈജീനിസ്‌റ്റ്

8. ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്‌തീസിയ ടെക്‌നോളജി

9. കാർഡിയോ വാസ്‌ക്യുലർ ടെക്‌നോളജി

10. ന്യൂറോടെക്‌നോളജി

11. ഡയാലിസിസ് ടെക്‌നോളജി

12. എൻഡോസ്‌കോപിക് ടെക്‌നോളജി

13. ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്‌റ്റൻസ്

14. റെസ്‌പിറേറ്ററി ടെക്‌നോളജി

15. സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്മെന്റ് ടെക്‌നോളജി

കോഴ്‌സ് ദൈർഘ്യം പൊതുവേ രണ്ടു വർഷം. പക്ഷേ ആദ്യത്തേതിനു മൂന്നു മാസവും, 8, 12 കോഴ്‌സുകൾക്ക് ആറു മാസവും കൂടുതൽ വേണ്ടിവരും. നാലാമത്തെ കോഴ്സിന്റെ ൈദർഘ്യം മൂന്നു വർഷം.

പ്ലസ്ടു സയൻസ് സ്ട്രീമുകാർക്കാണു പ്രവേശനം എന്നു പൊതുവേ പറയാം. ഐച്ഛികവിഷയങ്ങളും മ‌ിനിമം മാർക്കുമടക്കം ഓരോ കോഴ്സിന്റെയും പ്രവേശനയോഗ്യത ‌സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. സർവീസ് ക്വോട്ടക്കാരൊഴികെ എല്ലാവർക്കും 2019 ഡിസംബർ 31ന് 17 വയസ്സു തികയണം; 35 കവിയരുത്. ആർക്കും വയസ്സിളവില്ല. ഡിഫാം മാനേജ്മെന്റ് ക്വോട്ടയ്ക്കു മാത്രം ഉയർന്ന പ്രായപരിധിയില്ല.

വിഎച്ച്‌എസ്‌ഇ, സാനിറ്ററി ഇൻസ്‌പെക്ടർ, സ്‌പോർട്‌സ്, വിമുക്‌തഭടർ മുതലായ വിഭാഗക്കാർക്ക് ഏതാനും സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. സിലക്‌ഷനും അലോട്മെന്റും ഓൺലൈൻ ഓപ്ഷൻ സമർപ്പണം വഴി.

സ്ഥാപനങ്ങളുടെ ലിസ്റ്റ്, കഴിഞ്ഞ വർഷത്തെ ഫീസ്, സർവീസ് ക്വോട്ട നിബന്ധനകൾ എന്നിവയടക്കമുള്ള വിവരങ്ങൾക്ക് https://lbscentre.in എന്ന സൈറ്റിലെ പ്രോസ്‌പെക്ടസ് നോക്കുക. സിലക്‌ഷന്റെ ചുമതല വഹിക്കുന്നത് LBS Centre for Science & Technology, Nandavanam, Palayam, Thiruvananthapuram - 695033; ഫോൺ: 0471-2560361

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com