ADVERTISEMENT

ഐഐടി ബോംബെ മുൻകയ്യെടുത്ത് രണ്ടു തലങ്ങളിൽ ഡിസൈൻ പഠനത്തിനു കളമൊരുക്കുന്നു – ബിരുദധാരികൾക്കു സീഡും പ്ലസ്ടു കഴിഞ്ഞവർക്ക് യൂസീഡും. 2020 ജനുവരി 18നു രാവിലെ 10 മുതൽ 3 മണിക്കൂർ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 24 കേന്ദ്രങ്ങളിലാണ്  ടെസ്‌റ്റ്. യൂസീഡിന് ദുബായിലും കേന്ദ്രമുണ്ട്. സീഡ്, യൂസീഡ് സ്കോറുകൾക്ക് ഒരു വർഷം സാധുതയുണ്ട്. ഒക്ടോബർ 9 മുതൽ നവംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. 500 രൂപ ലേറ്റ് ഫീസ് അടച്ചാൽ നവംബർ 16 വരെ അപേക്ഷ സ്വീകരിക്കും.

വിലാസം: Chairman, JEE (Advanced)-UCEED-CEED 2020, Indian Institute of Technology Bombay, Mumbai 400076, ഫോൺ: 022-2576 4063,  ഇമെയിൽ: ceed@iitb.ac.in / uceed@iitb.ac.in.

സീഡ്                                              

മാസ്‌റ്റർ ഓഫ് ഡിസൈൻ, പിഎച്ച്ഡി തലങ്ങളിൽ ഡിസൈൻ പഠിക്കാൻ വഴിയൊരുക്കുന്ന പ്രവേശന പരീക്ഷയാണ് ‘സീഡ്’ (CEED : Common Entrance Examination for Design; www.ceed.iitb.ac.in).

പ്രോഗ്രാമുകൾ

ഐഐഎസ്‌സി ബെംഗളൂരു: എംഡിസ് - പ്രോഡക്‌ട് ഡിസൈൻ ആൻഡ് എൻജിനീയറിങ്, പിഎച്ച്ഡി; www.cpdm.iisc.ernet.in

ഐഐടി ബോംബെ: എംഡിസ് - ഇൻഡസ്ട്രിയൽ / കമ്യൂണിക്കേഷൻ / അനിമേഷൻ ആൻഡ് ഇന്ററാക്‌ഷൻ / മൊബിലിറ്റി ആൻഡ് വെഹിക്കിൾ ഡിസൈൻ, പിഎച്ച്ഡി;  www.idc.iitb.ac.in

ഐഐടി ഡൽഹി: എംഡിസ്. - ഇൻഡസ്‌ട്രിയൽ ഡിസൈൻ;  iddcweb.iitd.ac.in

ഐഐടി ഗുവാഹത്തി – എംഡിസ് –ഡിസൈൻ, പിഎച്ച്ഡി;  www.iitg.ac.in/design 

ഐഐടി ഹൈദരാബാദ് – എം‍ഡിസ് – വിഷ്വൽ ഡിസൈൻ, പിഎച്ച്ഡി; http://design.iith.ac.in

ഐഐടി കാൻപുർ: എംഡിസ്. - ഡിസൈൻ, പിഎച്ച്ഡി;  www.iitk.ac.in/design

ഐഐടി‍ഡിഎം ജബൽപുർ: എം‍ഡിസ് – ഡിസൈൻ, പിഎച്ച്ഡി;  http://design.iiitdmj.ac.in

പരീക്ഷ

ചിത്രരചനയ്‌ക്കു പുറമേ യുക്‌തിചിന്ത, നിരീക്ഷണപാടവം, സർഗാത്മകത, രൂപകൽപനയ്ക്കുള്ള അഭിരുചി, സംവേദനക്ഷമത, പരിസ്ഥിതി / സാമൂഹിക ബോധം, വിഷ്വൽ ആൻഡ് സ്പെഷൽ എബിലിറ്റി, ആശയവിനിമയ നൈപുണി മുതലായവയും സീഡ് പരീക്ഷയിൽ പരിശോധിക്കും. പരീക്ഷ രണ്ടു ഭാഗങ്ങളായാണ്. കംപ്യൂട്ടർ ഉപയോഗിച്ചുള്ള സ്‌ക്രീനിങ് ടെസ്‌റ്റാണ് എ പാർട്ട്. തുടർന്ന് കടലാസിൽ വരയ്‌ക്കാനുള്ള ബി പാർട്ട്.  എ പാർട്ടിൽ മികവുള്ളവരുടെ മാത്രമേ ബി പാർട്ട് ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യൂ. 

മറ്റു നിബന്ധനകൾ

കാൻപുർ, ബെംഗളൂരു, ജബൽപുർ കേന്ദ്രങ്ങളിൽ എംഡിസ് പ്രോഗ്രാമുകൾക്ക് ‘ഗേറ്റ്’ യോഗ്യതയും പരിഗണിക്കും. എംഡിസ് കോഴ്‌സ് ദൈർഘ്യം 2 വർഷം.

പ്രവേശന യോഗ്യത: പ്ലസ്ടു കഴിഞ്ഞ് 3 വർഷമെങ്കിലും ദൈർഘ്യമുള്ള ഡിഗ്രി / ഡിപ്ലോമ / പിജി ഡിഗ്രി വേണം. 2020 ജൂലൈയിൽ ഫൈനൽ പരീക്ഷയെഴുതിയാലും മതി. എസ്എസ്എൽസി കഴിഞ്ഞ് 5 വർഷത്തെ ജിഡി ആർട്സ് ഡിപ്ലോമ 2020 ജൂലൈയിൽ ജയിച്ചവരെയും പരിഗണിക്കും. സീഡ് എഴുതാൻ പ്രായപരിധിയില്ല. എത്ര തവണ വേണമെങ്കിലും എഴുതാം.

അപേക്ഷാഫീസ് 2600 രൂപ ഓൺലൈനായി അടയ്‌ക്കാം. ഏതു വിഭാഗത്തിലെയും പെൺകുട്ടികൾ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 1300 രൂപ. പരീക്ഷയുടെ ചുമതല ബോംബെ ഐഐടിക്ക്. മാർച്ച് 4നു പരീക്ഷാഫലം വരും.

ഓരോ സ്‌ഥാപനത്തിലെയും പ്രവേശനത്തിന് അതതു സ്‌ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ വെബ്‌സൈറ്റ് വഴിയോ അല്ലാതെയോ ശേഖരിച്ച് അപേക്ഷിക്കണം. 

യൂസീഡ്     

ബോംബെ, ഗുവാഹത്തി ഐഐടികളിലും ജബൽപുർ ഐഐഐടി‍ഡിഎമ്മിലും 4 വർഷത്തെ ബാച്‌ലർ ഓഫ് ഡിസൈൻ (B Des) പ്രോഗ്രാമിലെ പ്രവേശനത്തിനു കുട്ടികളെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണ് യൂസീഡ്. (UCEED : Undergraduate Common Entrance Examination for Design; www.uceed.iitb.ac.in). ആകെ 144 സീറ്റ്. ബോംബെ ഐഐടിയിൽ 3 വർഷം പൂർത്തിയാക്കിക്കഴിഞ്ഞ് 5 വർഷ ബിഡിഎസ് + എം‍ഡിഎസ് പ്രോഗ്രാമിലേക്കു മാറാനും അവസരമുണ്ട്.

ഏതെങ്കിലും ഐച്ഛിക വിഷയങ്ങളെടുത്ത് പ്ലസ്ടു, അഥവാ 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ 2019ൽ ജയിച്ചവർക്കും 2020 ൽ പരീക്ഷയെഴുതുന്നവർക്കും www.uceed.iitb.ac.in എന്ന സൈറ്റിൽ റജിസ്‌റ്റർ ചെയ്ത് അപേക്ഷിക്കാം. ജനനത്തീയതി 1995 ഒക്‌ടോബർ ഒന്നിനു മുൻപാകരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയി‍ൽ 5 വർഷം ഇളവ്. അടുത്തടുത്ത വർഷങ്ങളിലായി 2 പ്രാവശ്യം വരെ പരീക്ഷയെഴുതാം. 

ടെസ്റ്റിൽ ഇക്കുറി മാറ്റങ്ങളുണ്ട്. രണ്ടര മണിക്കൂർ നേരത്തെ കംപ്യൂട്ടർ ഉപയോഗിച്ചുള്ള 240 മാർക്ക് ടെസ്റ്റിൽ ന്യൂമെറിക്കൽ ആൻസർ, മൾട്ടിപ്പിൾ സിലക്ട്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. തുടർന്ന് അര മണിക്കൂർ 60 മാർക്ക് ടെസ്റ്റിൽ ചിത്രരചനാ പാടവം പരിശോധിക്കും. കടലാസിൽ വരച്ചുകാണിക്കണം. 

യൂസീഡ് പരീക്ഷാഫീസ് 3000 രൂപ. പട്ടിക / ഭിന്നശേഷി വിഭാഗക്കാരും എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികളും 1500 രൂപയടച്ചാൽ മതി. ദുബായ് കേന്ദ്രത്തിന് എല്ലാവരും 200 യുഎസ് ഡോളർ അടയ്ക്കണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com