ADVERTISEMENT

ചോദ്യം:ഇത്തവണത്തെ പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്സ് പ്രവേശന വിജ്ഞാപനത്തിൽ ‘സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്മെന്റ് ടെക്‌നോളജി’ എന്ന പുതിയ കോഴ്സും കണ്ടു. എന്താണിത്? യോഗ്യത നേടുന്നവർക്ക് എവിടെയായിരിക്കും ജോലി?

ഉത്തരം: ആധുനിക ആശുപത്രികളിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനത്തിന്റെ അവിഭാജ്യഭാഗമാണ് ‘കേന്ദ്ര സ്റ്റെറൈൽ സർവീസസ് ഡിപാർട്മെന്റ്’. മെഡിക്കൽ ഉപകരണങ്ങളിലെ മാലിന്യങ്ങൾ നീക്കി, ശുദ്ധീകരിച്ച്, അണുവിമുക്തമാക്കി വിവിധ വകുപ്പുകളിലേക്കു നൽകുന്ന ചുമതലയാണ് സ്റ്റെറൈൽ സപ്ലൈയ്ക്കുള്ളത്. 

ഓരോ വകുപ്പും തനതായി ശുദ്ധീകരണം നടത്തിയാലുള്ള ഭാരിച്ച ചെലവ് ഒഴിവാക്കാനായി കേന്ദ്രീകൃത സമ്പ്രദായം ആശുപത്രികളിൽ സ്വീകരിക്കുന്നു.

നാലു വിഭാഗങ്ങൾ

 1. ഡീ–കണ്ടാമിനേഷൻ : ആവർത്തിച്ച് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ കൈകൊണ്ട് അല്ലെങ്കിൽ യന്ത്രങ്ങളോ രാസവസ്തുക്കളോ അൾട്രാസോണിക് സൗകര്യമോ  ഉപയോഗിച്ച് ശുചിയാക്കുന്നു. ശേഷം സ്റ്റോറേജിലേക്കോ, സ്റ്റെറൈൽ വിഭാഗത്തിലേക്കോ അയയ്ക്കുന്നു. ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരുടെ സുരക്ഷയ്ക്കും ഡീ–കണ്ടാമിനേഷൻ ആവശ്യമാണ്. 

 2. അസംബ്ലി & സ്റ്റെറൈൽ പ്രോസസിങ് : ഉപകരണങ്ങൾ ശേഖരിച്ച് സ്റ്റെറിലൈസേഷനു വിധേയമാക്കുന്നു. ജീവനുള്ള എല്ലാറ്റിനെയും നശിപ്പിക്കുന്ന ക്രിയയാണിത്.     ആവി, ചുടുവായു, എതിലീൻ ഓക്സൈഡ് തുടങ്ങി പലതും ഇതിന് പ്രയോജനപ്പെടുത്തും. മെക്കാനിക്കൽ, കെമിക്കൽ, ബയോളജിക്കൽ ഇൻഡിക്കേറ്ററുകളുണ്ട്. 

 3. സ്റ്റെറൈൽ സ്റ്റോറേജ്

 4. വിതരണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com