ADVERTISEMENT

സ്കൂൾ റിപ്പോർട്ട് കാർഡുകൾ പല കുട്ടികളുടെയും പേടി സ്വപ്നമാണ്. പരീക്ഷയുടെ മാർക്ക് മാത്രമല്ല വിദ്യാർത്ഥികളെ കുറിച്ചുള്ള അധ്യാപകരുടെ അഭിപ്രായങ്ങൾ കൂടി ഇതിൽ ഇടം പിടിക്കുമെന്നതാണ് ഈ പേടിയുടെ കാരണം. ഈ കാർഡുകൾ ഒപ്പിടാൻ വീട്ടിലെത്തിക്കുമ്പോൾ കുട്ടികളെ കുറിച്ചുള്ള അധ്യാപകരുടെ വിലയിരുത്തലുകൾ മാതാപിതാക്കളുടെ മുന്നിലെത്തുകയായി. പിന്നത്തെ പൊടിപൂരം പറയാനില്ല. എന്നാൽ ഇതേ റിപ്പോർട്ട് കാർഡുകൾ ഒരു പത്തിരുപത് വർഷങ്ങൾ കഴിഞ്ഞ് എടുത്ത് നോക്കിയാൽ അത് ചിലപ്പോൾ നല്ലൊരു ചിരിക്ക് വക നൽകിയേക്കും.

കഴിഞ്ഞ ദിവസം ബോളിവുഡ് നടി ദീപിക പദുക്കോൺ തന്റെ പഴയ റിപ്പോർട്ട് കാർഡ് കണ്ടെത്തി പോസ്റ്റ് ചെയ്തത് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ ചിരി പടർത്തി. ദീപികയെ കുറിച്ച് അന്ന് അധ്യാപകർ കുറിച്ച കാര്യങ്ങളാണ് ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ കൗതുകം ഉയർത്തിയത്.

ദീപിക ക്ലാസിൽ വലിയ വർത്തമാനകാരിയാണ്, ദീപിക നിർദ്ദേശങ്ങൾ പിന്തുടരാൻ പഠിക്കേണ്ടതാണ്, ദീപിക എപ്പോഴും പകൽ കിനാവിൽ മുഴുകിയിരിക്കുകയാണ് തുടങ്ങിയ കുറിപ്പുകളാണ് അധ്യാപകർ നടിയുടെ റിപ്പോർട്ടിൽ കുറിച്ചിരുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ ഈ പഴയ മുഖം കണ്ട് കണ്ണ് തള്ളിയ ആരാധകർ ഈ പോസ്റ്റുകൾ വൈറലാക്കി.

പോസ്റ്റുകൾക്ക് കമന്റുമായി ദീപികയുടെ ഭർത്താവും നടനുമായ രൺവീർ സിങ്ങ് എത്തിയതോടെ രംഗം കൊഴുത്തു. ദീപിക ക്ലാസിലെ വർത്തമാനക്കാരിയാണെന്ന റിപ്പോർട്ട് കാർഡ് പോസ്റ്റിന് രൺവീർ ഇട്ട കമന്റ് " പ്രശ്നക്കാരി "എന്നായിരുന്നു. ദീപിക നിർദ്ദേശങ്ങൾ പിന്തുടരാൻ പഠിക്കേണ്ടതാണ് എന്ന പോസ്റ്റിന് " അതേ ടീച്ചർ, ഞാൻ യോജിക്കുന്നു '' എന്ന് താരം കുറിച്ചു.

View this post on Instagram

Oh!🤷🏽‍♀️

A post shared by Deepika Padukone (@deepikapadukone) on

എന്തായാലും ദീപികയുടെ റിപ്പോർട്ട് കാർഡ് സമൂഹ മാധ്യമങ്ങളിലുള്ളവർക്ക് തങ്ങളുടെ സ്കൂളിനെ കുറിച്ചും റിപ്പോർട്ട് കാർഡുകളെ കുറിച്ചും ഗൃഹാതുരത്വത്തോടെ ഓർക്കാനുള്ള ഒരവസരമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com