ADVERTISEMENT

കോടിക്കണക്കിനു ഗ്രാമീണ കർഷകരുള്ള ഇന്ത്യയിൽ ഗ്രാമവികസനം വിജയകരമാക്കാൻ പ്രഫഷനൽ മാനേജ്‌മെന്റിന്റെ അനുഗ്രഹങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഗ്രാമതല സഹകരണ മേഖലയിലും വികസനോന്മുഖ സ്‌ഥാപനങ്ങളിലുമുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ സമർപ്പണബുദ്ധിയുള്ള സമർഥ പ്രഫഷനലുകൾ വേണം. ആധുനിക മാനേജ്‌മെന്റ് സാമർഥ്യങ്ങളും ഗ്രാമാന്തരീക്ഷത്തോടുള്ള പ്രണയവും ഒത്തുചേരുന്ന മേഖലയാണു റൂറൽ മാനേജ്‌മെന്റ്.

ഈ രംഗത്ത് നാലു പതിറ്റാണ്ടായി പരിശീലനം നൽകിവരുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണു ഗുജറാത്തിലെ ആനന്ദിലുള്ള ‘ഇർമ’ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദ്).

വെബ്സൈറ്റ്: www.irma.ac.in

ഇർമയിലെ ദ്വിവത്സര പിജി പ്രോഗ്രാം ഇൻ റൂറൽ മാനേജ്‌മെന്റ് (PGDRM 2020 - 22) പ്രവേശനത്തിന് ജനുവരി 10 വരെ അപേക്ഷിക്കാം. CAT 2019 / XAT 2020 സ്കോർ ഉപയോഗിക്കും.
എ) മെറിറ്റ്–ബേസ്ഡ്: ജനറൽ കാറ്റഗറിക്കാരിൽ CAT/XATൽ 85 പെർസെന്റൈലെങ്കില‌ും കിട്ടിയവരെ ഇർമയുടെ ടെസ്റ്റുകളിലേക്കു തിരഞ്ഞെടുക്കും.

ബി) പ്രൊഫൈൽ–കം–മെറിറ്റ്: CAT/XATൽ 80 പെർസെന്റൈലെങ്കില‌ും കിട്ടിയവരെ പ്രൊഫൈൽ–ബേസ്ഡ് വിഭാഗത്തിൽപെടുത്തും. പഠിച്ച സ്ഥാപനം, കാർഷികരംഗത്തും മറ്റുമുള്ള സേവനപരിചയം തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിച്ച് ഇർമയുടെ ടെസ്റ്റുകളിലേക്കു തിരഞ്ഞെടുക്കും. സംവരണവിഭാഗക്കാരുടെ കട്ട് ഓഫിനുള്ള മാനദണ്ഡങ്ങൾ പിന്നീടു തീരുമാനിക്കും.

ഇർമയുടെ ടെസ്റ്റുകളിൽ (IRMASAT 2020) സാമൂഹികാവബോധം, സംഘപ്രവർത്തനം, ഇന്റർവ്യൂ എന്നിവയടങ്ങും.മൊത്തം 50 % മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45 % മതി. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഡെപ്പോസിറ്റുകളടക്കം രണ്ടു വർഷത്തേക്ക് ഉദ്ദേശം 12 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. നല്ല പ്ലേസ്മെന്റ് സാധ്യതയുണ്ട്.

ഓൺലൈൻ അപേക്ഷയ്ക്കുള്ള ഫീ 1500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 750 രൂപ. ആകെ 240 സീറ്റ്. പ്രവാസി, ഒസിഐ, പിഐഒ വിഭാഗക്കാർക്കും അപേക്ഷിക്കാം.
ഇവരെ GMAT/ GRE സ്കോർ അടിസ്ഥാനത്തിലും പരിഗണിക്കും. 2020 മാർച്ച് 30 വരെയും ഇവരുടെ അപേക്ഷ സ്വീകരിക്കുകയും ചെയ്യും. വിശദാംശങ്ങൾക്കു സൈറ്റ് നോക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com