ADVERTISEMENT

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇനി ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരകളില്ല. രണ്ടു വർഷത്തിനകം ഇവ പൂർണമായും നീക്കി യോജ്യമായ മേൽക്കൂര നിർമിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നിരോധനം.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകളിലും ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂര 2021 ഒക്ടോബറിനകം മാനേജ്മെന്റുകളും തദ്ദേശസ്ഥാപനങ്ങളും നീക്കണം. ഇതിനായി സ്കൂളുകളുടെ ലിസ്റ്റ് തയാറാക്കും. തൃശൂർ കൂരിക്കുഴി എ.എം. യുപി സ്കൂൾ മാനേജർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തെത്തുടർന്നാണ് ഷീറ്റുകൾ സമയബന്ധിതമായി നീക്കാൻ ഉത്തരവിട്ടത്.

പെട്ടെന്ന് ചൂടുപിടിക്കുന്നതോ തീപിടിക്കുന്നതോ ആയ വസ്തുക്കൾ പുതിയ മേൽക്കൂര സ്ഥാപിക്കുമ്പോൾ ഉപയോഗിച്ചിട്ടില്ലെന്ന് തദ്ദേശ വകുപ്പ് എൻജിനീയർമാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ആസ്ബസ്റ്റോസ് ഷീറ്റുകൾ വ്യാപകമായി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നതായി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബിഹാറിലും കർണാടകയിലും ഇത്തരം മേൽക്കൂരകൾ കുട്ടികളിൽ ആരോഗ്യപ്രശ്നമുണ്ടാക്കുന്നതായും പരാതി ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com