ADVERTISEMENT

വിദേശത്ത് എംബിബിഎസ് പഠിച്ച ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടീസ് അനുമതിക്കുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) ജയിച്ചത് 14.2 % പേർ മാത്രം. 2015 – ’18 കാലത്തു പരീക്ഷയെഴുതിയ 61,708 പേരിൽ 8764 പേർ മാത്രമാണു ജയിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിന്റെ (എൻബിഇ) കണക്കുകൾ വ്യക്തമാക്കുന്നു. 

പരീക്ഷയെഴുതിയവരിൽ 87.6 ശതമാനവും ചൈന, റഷ്യ, ബംഗ്ലദേശ്, നേപ്പാൾ, യുക്രെയ്ൻ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പഠനം നടത്തിയവർ. ഇന്ത്യയിൽ നിലവിൽ 77,000 എംബിബിഎസ് സീറ്റുകളുണ്ട്. പ്രവേശനം ലഭിക്കാത്ത ഒട്ടേറെപ്പേർ വിദേശ രാജ്യങ്ങളിൽ പഠനം നടത്തുന്നുണ്ട്. എന്നാൽ പലരും സ്ഥാപനത്തിന്റെ മേന്മ നോക്കുന്നില്ലെന്നാണു കണ്ടെത്തൽ. പരീക്ഷ ജയിക്കുന്നവർ ചെറിയ ശതമാനം മാത്രമാണെന്നും നിയമം ലംഘിച്ചുള്ള പ്രാക്ടീസ് പതിവാണെന്നും അധികൃതർ പറയുന്നു. വിദേശത്തു പഠനം നടത്താൻ താൽപര്യപ്പെടുന്നവരെ മികച്ച സ്ഥാപനം തിരഞ്ഞെടുക്കുന്നതിൽ സഹായിക്കാനാണു കണക്കുകൾ പുറത്തുവിട്ടത്. 

അടുത്ത പരീക്ഷ ഡിസംബറിൽ 
അടുത്ത എഫ്എംജിഇ പരീക്ഷ ഡിസംബർ 20നാണ്. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) വിഭാഗക്കാരും പരീക്ഷയെഴുതണം. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നു മെ‍ഡിക്കൽ ബിരുദം നേടിയവർ എഴുതേണ്ട. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com