ADVERTISEMENT

കുറഞ്ഞ വരുമാനമുള്ള പ്രവാസി മലയാളികളുടെ കുട്ടികൾക്ക് ‘നോർക്ക റൂട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പുകൾ’. ഇസിആർ (എമിഗ്രേഷൻ ചെക്ക് റിക്വയേഡ്) വിഭാഗത്തിൽപ്പെട്ട അവിദഗ്ധത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ എന്നിവരുടെ മക്കൾക്കാണു സഹായം. 

ഇപ്പോൾ വി‌ദേശത്തു ജോലി ചെയ്യുന്നയാളോ വിദേശത്തു രണ്ടു വർഷമെങ്കിലും ജോലി ചെയ്ത് നാട്ടിൽ മടങ്ങിയെത്തിയ ആളോ ആയിരിക്കണം രക്ഷിതാവ്. മടങ്ങിയെത്തിയവരുടെ വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാവണം. വിദേശത്തു ജോലിയിലിരിക്കുന്നവർക്ക് നോർക്ക ഇൻഷുറൻസ്‌ കാർഡോ ക്ഷേമനിധി ബോർഡ് അംഗത്വ കാർഡോ വേണം.

ആർട്സ് / സയൻസ് പിജി, അഥവാ എംബിബിഎസ്, ബിഡിഎസ്, ആയുർവേദ ഹോമിയോ, ഫാർമസി, നഴ്സിങ്, എംഎൽടി, അഗ്രികൾചർ, വെറ്ററിനറി, എൻജിനീയറിങ് ഇവയൊന്നിലെ ബാച്‌ലർ ബിരുദ കോഴ്സിന് 2019–20 അധ്യയനവർഷം ചേർന്നവർക്കാണു സ്കോളർഷിപ്. 

യോഗ്യതാപരീക്ഷയിൽ നേടിയിട്ടുള്ള മാർക്ക് നോക്കിയാണു സ്കോളർഷിപ് നൽകുക. പിജി വിദ്യാർഥികൾ സയൻസ് വിഷയങ്ങൾക്ക് 75 %, ആർട്സ് വിഷയങ്ങൾക്ക് 60 % ക്രമത്തിലെങ്കിലും ബാച്‌ലർ ബിരുദത്തിനു മാർക്ക് നേടിയിരിക്കണം. പ്രഫഷനൽ ബിരുദവിദ്യാർഥികൾ 12ൽ 75 % എങ്കിലും മാർക്ക് നേടിയിരിക്കണം. പഠിക്കുന്നതു റഗുലർ കോഴ്സിലായിരിക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.norkaroots.org എന്ന വെബ് സൈറ്റിലുണ്ട്. അപേക്ഷ, രേഖകൾ സഹിതം നവംബർ 30ന് അകം ‘ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, നോർക്ക റൂട്സ്, 3–ാം നില, നോർക്ക സ‌െന്റർ, തൈക്കാട്, തിരുവനന്തപുരം – 695014’ എന്ന വിലാസത്തിൽ എത്തിക്കണം. യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിരിക്കണം. 

ഫോൺ: ഇന്ത്യയിൽ നിന്ന് 18004253939; വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം 00918802012345 ഇ–മെയിൽ : mail@norkaroots.org. ഇ–മെയിൽ വഴിയും അപേക്ഷ സമർപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com