ADVERTISEMENT

കോളജ് വിദ്യാർഥികൾക്കായി മനോരമ ഓൺലൈൻ, കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ്,  മാർ ബസേലിയസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച റോട്ടറി ഡിസ്ട്രിക്ട് 3211 റൈലയ്ക്ക് സമാപനം. റോട്ടറി ഡിസ്ട്രിക്ട് 3211 മുൻ ഗവർണർ ജോൺ ഡാനിയൽ ക്യാംപ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സിനീയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, എംബിസി  കോളജ് മുൻ ഡയറക്ടർ ഫാ. സി. ജോൺ ചിറത്തലാട്ട്, പ്രിൻസിപ്പൽ ഡോ.സി. പ്രദീപ്, മനോരമ ഓൺലൈൻ കോ ഒാർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവർ സംബന്ധിച്ചു.

കുട്ടിക്കാനം എംബിസി ക്യാംപസിൽ നേതൃത്വ പരിശീലന ക്യാംപിൽ കേരളത്തിലെ വിവിധ  കോളജുകളിൽ നിന്നായി 215 കുട്ടികൾ പങ്കെടുത്തു.  മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, സിനിമാ സംവിധായകനും നടനുമായ മേജർ രവി, മലയാള മനോരമ ലീഡർ റൈറ്ററും തിരക്കഥാകൃത്തുമായ കെ. ഹരികൃഷ്ണൻ,  നാവിക സേന മുൻ എടിഎസ് ട്രെയിനർ കുര്യൻ കെ. കുര്യൻ, വ്യവസായി പിഡിജി കെ.എ. കുര്യാച്ചൻ, മോട്ടിവേഷനൽ ട്രെയിനർ ബാൻസൺ തോമസ് ജോർജ്, ആർ.ജെ ഷെൽവിൻ ജയിംസ് എന്നിവർ ക്ലാസെടുത്തു. 

അവാർഡുകൾ റോട്ടറി 3211 ഗവർണർ റൊട്ടേറിയൻ ശിരിഷ് കേശവൻ സമ്മാനിച്ചു. സമാപന ചടങ്ങിൽ ഡിസ്ട്രിക്ട് ചെയർമാൻ റൊട്ടേറിയൻ ബ്രിജേഷ് ആൻഡ്രൂസ്, ഓർഗനൈസിങ് ചെയർമാൻ റൊട്ടേറിയൻ നവീൻ എസ്. അലക്സ് എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com