ADVERTISEMENT

സോയാബീൻ ഉപയോഗിച്ച് സാനിട്ടറി നാപ്കിൻ. ജൈവവസ്തുക്കളാൽ നിർമിച്ച സാനിട്ടറി നാപ്കിനുകളുമായി എത്തിയത് കണ്ണൂർ കടമ്പൂർ എച്ച്എസ്എസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ പി.വി. നയനയും ഫാത്തിമത്തുൽ നഫ്രയുമാണ്. 

രാസവസ്തുക്കൾ അടങ്ങാത്തതിനാൽ ആരോഗ്യത്തിനു കോട്ടമുണ്ടാക്കാത്തതും ജീർണിക്കുന്നതിനാൽ പരിസ്ഥിതി സൗഹാർദപരവുമാണ് ഈ നാപ്കിനുകളെന്ന് വിദ്യാർഥികൾ പറയുന്നു.ചകിരി, കുളവാഴ, വാഴക്കാമ്പ്, ചണം തുടങ്ങിയ വസ്തുക്കളുപയോഗിച്ച് നേരത്തെ തന്നെ നാപ്കിനുകളുണ്ടാക്കിയിരുന്നു. ഈ ഗവേഷണം സ്വാധീനിച്ചെന്നും ജലത്തെ ആഗിരണം ചെയ്യാനുള്ള സോയാബീന്റെ കഴിവാണ് ഒടുവിൽ ഇതിലേക്ക് എത്തിച്ചതെന്നും അവർ പറയുന്നു. 

നാപ്കിൻ നിർമിച്ച ശേഷം കണ്ണൂർ എസ്എൻ കോളജ്, ബെംഗളൂരു ഇന്റർടെക് എന്നിവിടങ്ങളിൽ പരീക്ഷണങ്ങൾ നടത്തിയെന്നും ഇതു വിജയകരമായെന്നും വിദ്യാർഥികൾ പറയുന്നു.സോയാബീൻ കൂടാതെ ബീ വാക്സ്, കോട്ടൺ തുടങ്ങിയ ജൈവവസ്തുക്കളും നാപ്കിനിലടങ്ങിയിട്ടുണ്ട്. ഒരു നാപ്കിനു 3 രൂപ ചെലവാകും. എന്നാൽ വ്യാവസായികമായി നിർമിച്ചാൽ ഒന്നര രൂപയ്ക്ക് നാപ്കിൻ പുറത്തിറക്കാൻ സാധിക്കുമെന്നു വിദ്യാർഥികൾ പറയുന്നു. കടമ്പൂർ എച്ച്എസ്എസ്സിലെ അധ്യാപികയായ റോഷിതയാണ് ഇവർക്ക് ഗവേഷണത്തിൽ മാർഗനിർദേശം നൽകിയത്.

Content Summary: Sanitary Pad Made From Soybeans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com