ADVERTISEMENT

യുജിസി അറിയിപ്പിലെ ‘സെറ്റ്’ പരാമർശം മൂലം ആശയക്കുഴപ്പം. കോളജ് അധ്യാപനത്തിനു യുജിസി അംഗീകരിച്ച ‘സെറ്റ്’ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത 2002 ജൂണിനു മുൻപു നേടിയവർക്കു രാജ്യത്തെവിടെയും ‘നെറ്റ്’ (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ഇല്ലാതെ തന്നെ പഠിപ്പിക്കാമെന്നാണ് അറിയിപ്പ്. എന്നാൽ കേരളത്തിലെ ‘സെറ്റ്’ ഈ പരിധിയിൽ വരില്ല. 

ഹയർ സെക്കൻഡറി അധ്യാപനയോഗ്യത നിർണയിക്കുന്ന പരീക്ഷയാണു കേരളത്തിലെ ‘സെറ്റ്’. എന്നാൽ മറ്റു ചില സംസ്ഥാനങ്ങൾ ഇതേ പേരിൽ സ്വന്തം നിലയ്ക്കു കോളജ് അധ്യാപന യോഗ്യതാപരീക്ഷ നടത്തുന്നുണ്ട്. ഇതു സംബന്ധിച്ചാണു യുജിസി അറിയിപ്പിൽ പറയുന്നത്. 2002 ജൂൺ മുതൽ കോളജ് അധ്യാപനത്തിനുള്ള ‘സെറ്റ്’ നേടിയവർക്ക് ആ സംസ്ഥാനത്തു മാത്രമേ പഠിപ്പിക്കാൻ അർഹതയുണ്ടാകൂ എന്നും അറിയിച്ചിട്ടുണ്ട്.


Content Summary: National Eligibility Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com