ബ്രൈറ്റ് ബ്രിയോ ക്വിസ് കോംപറ്റീഷൻ സീസൺ 2 നവംബർ 15 ന്

Quiz
SHARE

രാജ്യാന്തര ഷെഫ് ഡേയോട് അനുബന്ധിച്ച് ചങ്ങനാശ്ശേരി ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാറ്ററിങ് സയൻസ് & ഹോട്ടൽ മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള രണ്ടാമത് ബ്രൈറ്റ് ബ്രിയോ ക്വിസ് കോംപറ്റീഷൻ നവംബർ 15 രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി പി.പി ജോസ് റോഡിലുള്ള ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.

കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. രണ്ടു പേരടങ്ങുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾ അടങ്ങുന്നതാണ് ഒരു ടീം. രജിസ്ട്രേഷൻ ഫീസ് 150 രൂപ. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ബ്രൈറ്റ് ബ്രിയോ എവറോളിങ് ട്രോഫിയോടൊപ്പം 6000 /- രൂപ ക്യാഷ് പ്രൈസും, രണ്ടും ,മൂന്നും സ്ഥാനത്തെത്തുന്ന ടീമുകൾക്ക് 4000/- ,2000/ എന്നീ ക്രമത്തിൽ ക്യാഷ് പ്രൈസും ലഭിക്കും. കൂടാതെ ഇന്റർനാഷണൽ ഷെഫ് ഡേയുടെ ഭാഗമായി നടത്തുന്ന ഈ ക്വിസ് മത്സരത്തിൽ ആദ്യ 3 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് അവരുടെ സ്കൂളിലെ ഒരു അധ്യാപകനോടൊപ്പം കൊച്ചിയിലുള്ള പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ "മീറ്റ് ദി ഷെഫ് "എന്ന പ്രോഗ്രാമും ,കൂടാതെ ഹോട്ടലിന്റെ ആഡംബര സൗകര്യങ്ങൾ കണ്ടു പരിചയപ്പെടാനുള്ള അവസരത്തോടൊപ്പം വിഭവ സമൃദ്ധമായ ബുഫേയും സമ്മാനമായി ലഭിക്കുന്നു.

പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹനസമ്മാനവും ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ള സ്കൂളുകൾ / ടീമുകൾ താഴെ കാണുന്ന നമ്പറിൽ ബന്ധപെട്ടു നവംബർ 10 നു മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് 0481-2402898, 8075820816,8606022637

നിർദേശങ്ങൾ

∙ പ്ലസ് വൺ,പ്ലസ്ടു ക്ലാസ്സുകളിൽ ഒരേ സ്കൂളിൽ പഠിക്കുന്ന രണ്ടു പേരടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാൻ കഴിയുക.

∙ മത്സരാർഥികൾ പ്രിൻസിപ്പൽ /ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.

∙ റജിസ്ട്രേഷൻ ഫീസ് 150 /- രൂപ.

∙ ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും.

സമ്മാനങ്ങൾ

ഒന്നാം സമ്മാനം: BRIGHT BRIO EVERROLLING TROPHY With cash award of Rs:6000/- & "Meet The chef " @ A International Hotel Brand With an elaborate Buffet

രണ്ടാം സമ്മാനം: Cash Award of Rs: 4000/- & "Meet The chef " @ A International Hotel Brand With an elaborate Buffet

മൂന്നാം സമ്മാനം: Cash Award of Rs: 2000/- &"Meet The chef " @ A International Hotel Brand With an elaborate Buffet

പഠന വിഷയങ്ങൾ

General Knowledge: 50%Mark, Current Affairs: 25%Mark, Culinary Arts: 15%Mark, School Subject:10%Mark

Content Summary: Bright Brio Quiz

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA