ADVERTISEMENT

പ്ലസ്‌ വണ്ണിൽ പഠിക്കുന്ന കുട്ടികളാണ്. ഇംഗ്ലിഷ് എഴുതുന്നതിൽ പല തെറ്റുകളും വരുന്നു. ഗ്രാമർ നന്നായി പഠിക്കാൻ ടീച്ചർ ഉപദേശിക്കുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല. വേറെ വഴിയുണ്ടോ? 

 

ടീച്ചർ പറയുന്നത് ശരിയായ രീതിയാണ്. ഏറെക്കാലം ശ്രദ്ധവച്ചു പരിശ്രമിക്കേണ്ട വഴി. കറതീർന്ന വഴി. നല്ല എഴുത്തുകാരുടെ കൃതികൾ ദീർഘകാലം വായിച്ചും ശരിയായ പ്രയോഗങ്ങൾ സ്വായത്തമാക്കാം. ഇതിനെല്ലാം ആവശ്യമായ നേരം കുട്ടികൾക്കു കിട്ടിയെന്നു വരില്ല. 

 

വ്യാകരണത്തിന്റെ ചുവയില്ലാതെ തെറ്റും ശരിയും ലളിതമായി ചൂണ്ടിക്കാട്ടി തിരുത്തിത്തരുന്ന പുസ്തകങ്ങൾ ഉപയോഗിക്കുന്നതു പ്രായോഗികമാണ്. താഴെക്കാണുന്ന പുസ്തകങ്ങളിൽ ഒന്നാമത്തേത് തീരെ ചെറുതെങ്കിലും, സ്കൂൾ കുട്ടികൾക്കു വളരെ പ്രയോജനപ്പെടും. അൽപം കൂടി ഉയർന്ന തലത്തിൽ തെറ്റും ശരിയും അറിയാൻ രണ്ടാമത്തേതു സഹായിക്കും. ഈ വിഷയത്തിൽ ആധികാരികമായി സ്വീകരിക്കാവുന്ന പുസ്തകമാണു മൂന്നാമത്തേത്. 

ബിരുദതലത്തിലും അതു കഴിഞ്ഞും ഉപയോഗിക്കാം.  

      

1. The English Errors of Indian Students by TLH Smith-Pearse (Oxford)

2. Longman Dictionary of Common Errors–ND Turton, JB Heaton (Pearson)

3. Practical English Usage, Michael Swan (Oxford) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com