ADVERTISEMENT

ഒരാഴ്ച മുൻപു സൗമ്യയുടെ വാട്സാപ്പിൽ ഒരു സന്ദേശമെത്തി: ‘ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നമ്മുടെ നാട്ടിലല്ലേ, എനിക്കു മിസ് ചെയ്യുന്നു.’ യുകെജി മുതൽ 10–ാം ക്ലാസ് വരെ സൗമ്യയുടെ സഹപാഠിയായിരുന്ന നടി കാവ്യാ മാധവന്റേതായിരുന്നു സന്ദേശം. സൗമ്യയ്ക്ക് ഈ കലോത്സവത്തിൽ വിധികർത്താവാകാൻ ക്ഷണമുണ്ടായിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങളാൽ വേണ്ടെന്നുവയ്ക്കേണ്ടി വന്നു. നാട്ടിൽ നടക്കുന്ന കലാമാമാങ്കത്തിൽ എത്താനാകാത്തതിന്റെ വേദനയുണ്ട് ഇരുവർക്കും. 

 

യുകെജി മുതൽ നീലേശ്വരം രാജാസ് ഹൈസ്കൂളിൽ പരസ്പരം മത്സരിച്ചത് ഇരുവരും തമ്മിലായിരുന്നെങ്കിലും അന്നു മുതലുള്ള സുഹൃദ്ബന്ധത്തിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല.2002ൽ കാസർകോട് ജില്ലാ ഹയർ സെക്കൻഡറി കലോത്സവത്തിൽ കലാതിലകമായ സൗമ്യ ഇപ്പോൾ പാലക്കാട് ചെമ്പൈ സംഗീത കോളജിൽ വീണ വിഭാഗം അസി. പ്രഫസറാണ്. 

 

ചെറുവത്തൂരിലെ പരേതനായ കുഞ്ഞിരാമന്റെയും സുശീലയുടെയും മകൾ. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരിക്കെ കണ്ണൂർ സർവകലാശാല ഇന്റർ സോൺ കലോത്സവത്തിലും കലാതിലകമായി. ഗായിക സയനോര ഫിലിപ്പായിരുന്നു അന്നു സംഗീത പ്രതിഭ.

 

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത കാവ്യാ മാധവന്റെ ‘കഥ ഇതുവരെ’ പരിപാടിയിൽ അതിഥിയായി സൗമ്യയും പങ്കെടുത്തിരുന്നു. സൗമ്യയുടെ ഭർത്താവ് ശശികുമാർ പെരിയ ജവാഹർ നവോദയ വിദ്യാലയത്തിൽ സംഗീതാധ്യാപകനാണ്. ഒൻപതാം ക്ലാസ് വിദ്യാർഥി ശിവ ഏക മകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com