ADVERTISEMENT

കബഡിക്കിടെ പറ്റിയ പരുക്കുമായി നടനവേദിയിൽ കയറിയ അഭിനയ, തിരശീല വീണതോടെ തളർന്നുവീണു. ഹയർ സെക്കൻഡറി വിഭാഗം കേരള നടനത്തിൽ മത്സരിച്ച അഭിനയ വേലായുധൻ തിരശീല വീണതിനു പിന്നാലെ വേദിയിൽ വീഴുകയായിരുന്നു. കാസർകോട് കക്കാട്ട് ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. കബഡി ടീം അംഗമായ അഭിനയയ്ക്കു കബഡി മത്സരത്തിനിടെ കഴിഞ്ഞ ദിവസം കാലിനു പരുക്കേറ്റിരുന്നു. 

പക്ഷേ, പ്ലസ് ടു വിദ്യാർഥിയായതിനാൽ ഇക്കുറി സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള അവസരം കളയേണ്ടെന്നു തീരുമാനിക്കുകയും വേദന കടിച്ചമർത്തി നൃത്തമാടുകയുമായിരുന്നു. വേദിയിലേക്ക് ഓടിക്കയറിയ ജ്യേഷ്ഠൻ അഭിനയയെ തൊട്ടടുത്ത ഡോക്ടർക്ക് അടുത്തെത്തിച്ചു. രണ്ടു വർഷം സംസ്ഥാന തലത്തിൽ കേരള നടനത്തിന് എ ഗ്രേഡ് നേടിയ അഭിനയ നാലാം തവണയാണു സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുന്നത്.

English Summary: School Youth Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com