ADVERTISEMENT

മറൈൻ ബയോളജി എംഎസ്‌സി പഠിച്ചാലുള്ള സാധ്യതകളെക്കുറിച്ചു പറഞ്ഞുതരാമോ?

ജോമോൾ ജോസഫ്

 

ബഹിരാകാശത്തെക്കുറിച്ചുള്ളത്രപോലും അറിവ് കടലിനെക്കുറിച്ചു നമുക്കില്ലെന്നു പറയാറുണ്ട്. അനന്തസാധ്യതകളാണ് കടലുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുള്ളത്. ദ്വീപുകളുടേത് ഉൾപ്പെടെ 7500 കിലോമീറ്ററിലേറെ കടൽത്തീരമുള്ള ഇന്ത്യയിൽ സമുദ്രസംബന്ധിയായ മേഖലകളിൽ മികച്ച അവസരങ്ങളുണ്ട്. 

 

കടൽജീവികളും കടൽസസ്യങ്ങളും അടങ്ങുന്ന ജൈവസമൂഹം, അതിനു മനുഷ്യന്റെ ഇടപെടൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ സംബന്ധിച്ച പഠനമാണു മറൈൻ ബയോളജി. സമുദ്രാന്തർഭാഗത്തെ പര്യവേക്ഷണങ്ങളും ലാബ് ഗവേഷണവും ഇതിന്റെ ഭാഗങ്ങൾ. ഗവേഷണാലയങ്ങളിലും പരിസ്ഥിതിപ്രവർത്തനം നടത്തുന്ന നോൺ–ഗവണ്മെന്റൽ ഓർഗനൈസേഷനുകളിലും (എൻജിഒ) ആണ് മുഖ്യ അവസരങ്ങൾ. മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട വലിയ കമ്പനികള‌ിലും ജോലിയുണ്ടാവാം. എംഎസ്‌സികൊണ്ടു നിർത്താതെ നെറ്റ് യോഗ്യത വഴി പിഎച്ച്ഡി കൂടി നേടിയാൽ പ്രഫഷനിൽ ഉയരാൻ കഴിയും. ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് ഇണങ്ങുന്ന പഠനമാർഗമാണിത്.

 

ഇന്ത്യയിൽ മറൈൻ ബയോളജി ഗവേഷണത്തിനു സൗകര്യമുള്ള ധാരാളം സ്ഥാപനങ്ങളുണ്ട്. ചിലതു താഴെ കൊടുക്കുന്നു: 

∙Central Marine Fisheries Research Institute (CMFRI), Kochi/Thoothukudi

∙Kerala University of Fisheries and Ocean Studies, Kochi

∙School of Marine Sciences, CUSAT, Kochi

∙Centre for Atmospheric and Oceanic Sciences, IISc, Bengaluru

∙Centre for Marine Living Resources and Ecology, Kochi 

∙Centre for Ocean and Coastal Studies, University of Madras

∙Centre of Advanced Study in Marine Biology, Annamalai University 

∙Department of Marine Sciences, Goa University   

∙National Institute of Oceanography, Goa 

English Summary : Marine Biology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com