എംബിഎ ഏത് വിഷയം തിരഞ്ഞെടുക്കുന്നതാണ് ജോലി കിട്ടാൻ എളുപ്പം?

MBA
SHARE

കംപ്യൂട്ടർ സയൻസ് പഠിച്ച ഞാൻ ഏതിൽ എംബിഎ ചെയ്യുന്നതാണു പ്രയോജനകരം? എംബിഎ പ്രവേശനത്തിന് എങ്ങനെ തയാറെടുക്കണം? 

ലക്ഷ്മി , കോട്ടയം

നിങ്ങൾ പാസായത് കംപ്യൂട്ടർ സയൻസ് ബാച്‌ലർ ബിരുദമാണെന്നു കരുതുന്നു. മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സസ്, ഫൈനാൻസ്, ഓപ്പറേഷൻസ്, ഇൻഫർമേഷൻ സിസ്റ്റംസ് തുടങ്ങി സാധാരണ ബിസിനസ് സ്കൂളുകളിലെ പ്രോഗ്രാമിനോ ഫോറിൻ ട്രേഡ്/റൂറൽ/അഗ്രിബിസിനസ്/ബാങ്കിങ്/ഫോറസ്റ്റ്/പ്ലാന്റേഷൻ/ടെക്സ്റ്റൈൽ തുടങ്ങിയ ഏതു ശാഖയിലെയും വിശേഷപ്രോഗ്രാമിനോ നിങ്ങൾക്കു പഠിക്കാം. കംപ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യണമെന്നു നിർബന്ധമെങ്കിൽ ഇൻഫർമേഷൻ സിസ്റ്റംസ് ആകാം. ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ എംബിഎ കുറവാണ്. പിജിപി, പിജിഡിഎം തുടങ്ങിയ പേരുകളിലുള്ള പ്രോഗ്രാമുകൾക്കു കുറവൊന്നുമില്ല.

മാനേജ്മെന്റ് പഠനത്തിൽ യോഗ്യത നേടുന്ന സ്ഥാപനമേതെന്നതു പ്രധാനമാണ്. നല്ല സ്ഥാപനത്തിൽ പ്രവേശനം കിട്ടണമെങ്കിൽ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയിൽ മികച്ച റാങ്ക് നേടേണ്ടതുണ്ട്. CAT, CMAT തുടങ്ങിയ പരീക്ഷകളുടെ ഉള്ളടക്കവും ശൈലിയും നിലവാരവും മനസ്സിലാക്കി, ചോദ്യങ്ങൾക്കു സമയബദ്ധമായി ഉത്തരം നൽകാൻ ചിട്ടയൊപ്പിച്ചു തയാറെടുക്കണം. ഗ്രൂപ് ചർച്ച, ഇന്റർവ്യൂ എന്നിവയെ നേരിടാൻ വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള പ്രായോഗിക പരിശീലനവും വേണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA