ADVERTISEMENT

മാത്തമാറ്റിക്സുമായി ബന്ധമുള്ള വിഷയമാണു സ്റ്റാറ്റിസ്റ്റിക്സ് എന്നറിയാം. ഇതു പഠിച്ചവർക്കു ജോലിസാധ്യതയുണ്ടോ? പഠിക്കാൻ മികച്ച സൗകര്യം എവിടെല്ലാമാണ്? 

ജീവൻ രാജേന്ദ്രൻ 

രാജ്യപുരോഗതിയുടെ അടിസ്ഥാനം വികസനത്തിനുള്ള ആസൂത്രണമാണ്. ആസൂത്രണത്തിന്റെ അടിത്തറ സ്‌റ്റാറ്റിസ്‌റ്റിക്‌സും. ഗണിതവാസനയും സംഖ്യകളോടു സ്‌നേഹവും അപഗ്രഥനബുദ്ധിയും ഉള്ളവർക്കു യോജിച്ച പഠനമാർഗമാണു സ്റ്റാറ്റിസ്റ്റിക്സ്. 

വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്‌ത് സംഖ്യകളുടെ രൂപത്തിൽ അവതരിപ്പിക്കാനായി ഗണിതതത്വങ്ങൾ ശാസ്‌ത്രീയമായി പ്രയോഗിക്കുന്നതാണു സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെ മുഖ്യമേ‌ഖല. സാംപ്ലിങ്ങും വിശകലനവും അടിസ്‌ഥാനമാക്കിയുള്ള സ്‌ഥിതിവിവരക്കണക്കുകളിൽനിന്നു പ്രയോജനകരമായ നിഗമനങ്ങളിൽ എത്തുന്നു.

ഉപയോഗം എവിടെയെല്ലാം?:
ചില മേഖലകൾ: ധനശാസ്‌ത്രം, പ്ലാനിങ്, പൊതുജനാരോഗ്യം, ബയളോജിക്കൽ സയൻസസ് (എപ്പിഡെമിയോളജി, ഫാർമക്കോളജി, കൃഷി, ജനറ്റിക്‌സ്, ബയോഇൻഫർമാറ്റിക്‌സ് മുതലായവ), സെൻസസ്, ജനസംഖ്യാപഠനം, വ്യവസായോൽപന്നങ്ങളുടെ ഗുണനിയന്ത്രണം (സ്‌റ്റാറ്റിസ്‌റ്റിക്കൽ ക്വാളിറ്റി കൺട്രോൾ), വനശാസ്‌ത്രം, പൊലീസ് സേവനം (കുറ്റകൃത്യങ്ങൾ, റോഡപകടങ്ങൾ മുതലായവയുടെ നിയന്ത്രണം, ക്രിമിനോളജിയും ഫൊറൻസിക് സയൻസും), ദേശീയ സുരക്ഷ, ഇൻഷുറൻസ്, റിസ്‌ക് മാനേജ്‌മെന്റ്, എൻജിനീയറിങ്, സമ്പദ്‌‍വിശകലനം, വിപണിഗവേഷണവും മാർക്കറ്റിങ്ങും, സ്‌റ്റോക് മാർക്കറ്റ്, മനഃശാസ്‌ത്രം, ഐടി, പഠന സർവേകൾ, ഡേറ്റ വെയർഹൗസിങ്, ബിസിനസ് ഇന്റലിജെൻസ്.

അപായസാധ്യതകളുടെ (റിസ്‌കുകളുടെ) സംഭാവ്യത സ്‌ഥിതിവിവരങ്ങളുടെ അടിസ്‌ഥാനത്തിൽ നിർണയിക്കുന്ന ആക്‌ച്വറികൾ ഇൻഷുറൻസിന്റെ ആണിക്കല്ലാണ്. കപ്പൽൽച്ചേതം, അഗ്നിബാധ, രോഗങ്ങൾ, അപകടങ്ങൾ മുതലായവയുടെ സാധ്യതകളായാലും വ്യക്‌തികളുടെ ആയുർദൈർഘ്യമായാലും സംഭാവ്യതയുടെ അടിസ്‌ഥാനത്തിൽ നിർണയിക്കുന്നത് സ്‌റ്റാറ്റിസ്‌റ്റിക്കൽ തത്വങ്ങൾ ആധാരമാക്കിയാണ്. പൊതുജനാരോഗ്യസംരക്ഷണത്തിന് ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ് അനിവാര്യമാണ്.  

ഗവേഷണമടക്കം മുകളിൽ സൂചിപ്പിച്ച രംഗങ്ങളിലെല്ലാം ജോലിസാധ്യതകളുണ്ട്. സ്‌റ്റാറ്റ്സ് എംഎസ്‌സിക്കാർക്ക് യുജിസി–നെറ്റ് എഴുതി കോളജ് അധ്യാപനത്തിനും ഗവേഷണത്തിനും അർഹത നേടാം. സ്റ്റാറ്റ്സ് അടങ്ങിയ ബിഎസ്‌സിയെങ്കിലും ഉള്ളവർക്കു യുപിഎസ്‌സി വർഷം തോറും നടത്തുന്ന ടെസ്റ്റ് എഴുതി ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസിൽ പ്രവേശിക്കാം. സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷന്റെ പരീക്ഷ വഴി സ്‌റ്റാസ്‌റ്റിക്കൽ ഇൻവെസ്‌റ്റിഗേറ്ററാകാനും കഴിയും. സർക്കാർ സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പുകൾ, ബ്യൂറോകൾ, കേന്ദ്ര സർക്കാരിലെ സെൻട്രൽ സ്‌റ്റാറ്റിസ്‌റ്റിക്സ് ഓഫിസ്, നാഷനൽ സാംപിൾ സർവേ ഓഫിസ്, സെൻസസ് ഓർഗനൈസേഷൻ, ജനസംഖ്യാപഠന യൂണിറ്റുകൾ, ആസൂത്രണ ബോർഡുകൾ മൂതലായവയിലുമുണ്ട് അവസരങ്ങൾ.

എവിടെ പഠിക്കാം?
∙ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്, കൊൽക്കത്ത (www.isical.ac.in). ശ്രേഷ്ഠസ്ഥാപനം. ബെംഗളൂരു, ചെന്നൈ ഉൾപ്പെടെ കേന്ദ്രങ്ങൾ. ബാച്‌ലർ മുതൽ പിഎച്ച്ഡി, ഡിഎസ്‌സി തലംവരെ പ്രോഗ്രാമുകൾ. 

∙കേരള/കാലിക്കറ്റ് ഉൾപ്പെടെ പല സർവകലാശാലകളിലും കോളജുകളിലും എംഎസ്‌സി, എംഫിൽ, പിഎച്ച്‌ഡി പ്രോഗ്രാമുകൾ.  

∙കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ (www.cusat.ac.in) രണ്ടു വർഷത്തെ എംഎസ്‌സി, അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്‌സി, പിഎച്ച്‌ഡി എന്നിവയും സ്റ്റാറ്റ്സ് ബിഎസ്‍സിക്കാർക്ക് എംഎ അപ്ലൈഡ് ഇക്കണോമിക്സും എംവോക് ടെക്നോളജി & മാനേജ്മെന്റ് കൺസൾട്ടിങ്ങും.  

∙കേരള വെറ്ററിനറി സർവകലാശാലയിൽ (www.kvasu.ac.in) എംഎസ് ബയോസ്റ്റാറ്റ്സ്; എംജി സർവകലാശാലയിലും (www.mgu.ac.in) പാലാ സെന്റ് തോമസ് കോളജിലും എംഎസ്‍സി ബയോസ്റ്റാറ്റ്സ്.

∙‘ജാം’ വഴി ഐഐടി ബോംബേ–എംഎസ്‌സി അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആൻഡ് ഇൻഫർമാറ്റിക്‌സ്/ഐഐടി കാൻപുർ–എംഎസ്‌സി സ്‌റ്റാറ്റിസ്‌റ്റിക്‌സ്. 

∙ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിഎച്ച്‌ഡി. 

അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പല രാജ്യങ്ങളിലും സ്‌റ്റാറ്റിസ്‌റ്റിക്‌സിലും ബന്ധപ്പെട്ട മേഖലകളായ അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ്, ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ്, ആക്‌ച്വേറിയൽ സയൻസ്, ബിസിനസ് സ്‌റ്റാറ്റിസ്‌റ്റിക്‌സ്, കീമോമെട്രിക്‌സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com