ADVERTISEMENT

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ 6–12 ക്ലാസുകളിൽ ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്, മാത്‌സ്, സയൻസ്, സ്പെഷൽ എജ്യുക്കേഷൻ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് ആറാഴ്ച യുഎസ് സർവകലാശാലയിൽ വിദഗ്ധപരിശീലനത്തിന് ഫുൾബ്രൈറ്റ് ഫെലോഷിപ് (ഫുൾബ്രൈറ്റ് ടീച്ചിങ് എക്സലൻസ് & അച്ചീവ്മെന്റ് പ്രോഗ്രാം). വീസ, ടിക്കറ്റ്, താമസം, ഭക്ഷണം, ചികിത്സ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ.

2021 ജനുവരിയിലോ സെപ്റ്റംബറിലോ തുടങ്ങുന്ന ബാച്ചുകൾ. 40 മണിക്കൂർ പ്രാക്ടിക്കലുമുണ്ട്. കോഴ്സ് തുടങ്ങുമ്പോൾ 5 വർഷത്തെയെങ്കിലും മുഴുവൻ സമയ അധ്യാപനപരിചയം വേണം. എജ്യുക്കേഷൻ ഓഫിസർമാരും മറ്റുമായി പ്രവർത്തിക്കുന്ന മുൻ അധ്യാപകർ അപേക്ഷിക്കേണ്ട. സർവകലാശാലാ ബിരുദം, ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം തെളിയിക്കാൻ TOEFL പരീക്ഷയിൽ പേപ്പർ – 450 അഥവാ ഐബിടി – 61 തോതിൽ സ്കോർ എന്നിവ വേണം. തുല്യയോഗ്യതയും സ്വീകരിക്കും.

https://oas.irex.org/fulbrighttea എന്ന സൈറ്റിൽ മാർച്ച് 16 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് വെബ്: www.usief.org.in. സംശയപരിഹാരത്തിന് Program Manager, USIEF Chennai Regional Office, Chennai; ഫോൺ: 044-2857 4275; ഇ–മെയിൽ: usiefchennai@usief.org.in

English Summary: Fulbright Teaching Excellence and Achievement Program

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com