ADVERTISEMENT

പല മുൻനിര ഐഐടികളിലും മികച്ച ബിസിനസ് മാനേജ്‌മെന്റ് പരിശീലനത്തിനും സൗകര്യമുണ്ട്. മുംബൈ, ഡൽഹി, ധൻബാദ്, കാൺപുർ, ഖരഗ്‌പുർ, മദ്രാസ്, റൂർക്കി, ജോധ്പുർ ഐഐടികളിലാണ് ഇപ്പോൾ 2–വർഷ ഫുൾടൈം എംബിഎ പ്രവേശനം നടത്തുന്നത്. 2019ലെ ഐഐഎം ക്യാറ്റ് സ്‌കോർ അടിസ്‌ഥാനമാക്കിയാണു പ്രാഥമിക സിലക്‌ഷൻ; തുടർന്ന് അതത് ഐഐടികളിൽ ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ തുടങ്ങിയവയുമുണ്ട്. അപേക്ഷാസമർപ്പണ തീയതികൾക്കും ഫീസ് നിരക്കുകൾക്കും അതതു വെബ്സൈറ്റ് നോക്കുക. 

വിദേശ ഇന്ത്യക്കാർക്ക് ക്യാറ്റ് സ്‌കോറിനു പകരം ജി–മാറ്റ് സ്‌കോർ പരിഗണിക്കുന്ന രീതിയുമുണ്ട്. ക്യാറ്റ് / ജി–മാറ്റ് സ്‌കോർ, അക്കാദമിക മികവ്, ഗ്രൂപ്പ് ചർച്ചയിലെയും ഇന്റർവ്യൂവിലെയും പ്രകടനം, സേവനപരിചയം (ഉണ്ടെങ്കിൽ) എന്നിവയെല്ലാം പരിഗണിച്ചാവും അന്തിമ സിലക്‌ഷൻ.

∙ ഐഐടി ബോംബെ: www.som.iitb.ac.in 

∙ ഐഐടി ഡൽഹി: www.iitd.ac.in 

∙ ഐഐടി ധൻബാദ്: www.iitism.ac.in 

∙ ഐഐടി കാൺപുർ: www.iitk.ac.in/ime 

∙ ഐഐടി ഖരഗ്‌പുർ: www.som.iitkgp.ernet.in 

∙ ഐഐടി മദ്രാസ്: www.doms.iitm.ac.in 

∙ ഐഐടി റൂർക്കി: www.iitr.ac.in 

∙ ഐഐടി ജോധ്പുർ: http://iitj.ac.in. 

ഐഐടി ബോംബെ യുടെ ഭാഗമായ ശൈലേഷ് ജെ. മേത്ത സ്‌കൂൾ ഓഫ് മാനേജ്മെന്റും ഖരഗ്‌പുർ ഐഐടിയുടെ ഭാഗമായ വിനോദ് ഗുപ്‌ത സ്‌കൂൾ ഓഫ് മാനേജ്‌മെന്റും പ്രശസ്ത മാനേജ്‌മെന്റ് പരിശീലന സ്ഥാപനങ്ങളാണ്. ബിസിനസ് അനലിറ്റിക്സ്, ഫൈനാൻഷ്യൽ എൻജിനീയറിങ്, സപ്ലൈ ചെയിൻ, ഇ–കൊമേഴ്സ്, ഒൻട്രപ്രനർഷിപ്, സ്ട്രറ്റീജിക് കൺസൽറ്റിങ്, ബി2ബി മാർക്കറ്റിങ്, റീട്ടെയ്ൽ മാർക്കറ്റിങ്, റിസ്ക് മാനേജ്മെന്റ്, ബ്രാൻഡ് മാനേജ്മെന്റ് തുങ്ങിയ വിഷയങ്ങളിൽ പ്രാവീണ്യം നേടാനും അവസരം നൽകുന്ന പ്രോഗ്രാമുകളുണ്ട്. ജനുവരി 4നു പ്രസിദ്ധപ്പെടുത്തിയ ക്യാറ്റ് 2019 സ്‌കോർ www.iimcat.ac.in എന്ന സൈറ്റിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com