ADVERTISEMENT
രാജ്യത്ത് എസ്‌സി/ എസ്ടി, ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലെ പഠന സ്കോളർഷിപ്പുകൾ ഒറ്റ പദ്ധതിക്കു കീഴിലാക്കാൻ കേന്ദ്രസർക്കാർ നീക്കം. സ്കോളർഷിപ് നൽകാൻ യോഗ്യതാപരീക്ഷയും നടത്തും. അടുത്ത ബജറ്റിൽ ഉൾപ്പെടുത്തി വരുന്ന അധ്യയന വർഷം തന്നെ പദ്ധതി നടപ്പിലാക്കിയേക്കും. 

പിഎം–യശസ്വി (പ്രധാനമന്ത്രി യങ് അച്ചീവേഴ്സ് സ്കോളർഷിപ് അവാർഡ് സ്കീം ഫോർ വൈബ്രന്റ് ഇന്ത്യ) എന്ന പദ്ധതിക്കു രൂപരേഖ തയാറാക്കുന്നത് സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയമാണ്. 9–ാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർഥികൾ ഇതിന്റെ പരിധിയിൽ വരും. ജൂൺ–ജൂലൈ കാലത്താകും യോഗ്യതാപരീക്ഷ. രാജ്യത്തെ 85 ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ് ലഭിക്കും. ട്യൂഷൻഫീ, മറ്റു പഠനച്ചെലവുകൾ എന്നിവയ്ക്ക് അർഹമായ തുകയും പഠനോപകരണങ്ങൾക്കുള്ള അധികത്തുകയും വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു കൈമാറും.

നിലവിലുള്ള വിവിധ സ്കോളർഷിപ്പുകൾ, 90 % തുക സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന നിർദേശം വന്നതോടെ അവതാളത്തിലായിരുന്നു. അർഹരായ പലർക്കും പണം കിട്ടാത്ത പ്രശ്നവുമുണ്ട്. നിലവിൽ സ്കോളർഷിപ്പുകൾക്കെല്ലാമുള്ള ബജറ്റ് വിഹിതം 6000 കോടി രൂപയാണ്. പുതിയ പദ്ധതിയിൽ വിഹിതം 7200 കോടി രൂപയായി ഉയർത്തി ഈ പ്രശ്നവും പരിഹരിക്കുമെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com