ADVERTISEMENT

കൊച്ചിയിലൊരിടത്ത് വമ്പൻ ട്രാഫിക് ബ്ലോക്ക്. പൊലീസെത്തി പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. ഒരു ട്രാഫിക് സിഗ്നലുണ്ടായിരുന്നെങ്കിൽ പ്രശ്നങ്ങളെല്ലാം എത്രയെളുപ്പം തീർന്നേനെ... എന്നൊരാഗ്രഹം മനസ്സിൽ തോന്നിയാൽ അതിന് യുവ മാസ്റ്റർമൈൻഡുകളുടെ കയ്യിൽ ഉത്തരമുണ്ട്. റോഡുപണി നടക്കുമ്പോഴും പെട്ടെന്ന് ട്രാഫിക് കുരുക്കുണ്ടാകുമ്പോഴുമെല്ലാം  താൽക്കാലികമായി ഉപയോഗിക്കാവുന്ന ഒരു ‘മൊബൈൽ’ ട്രാഫിക് സിഗ്നൽ! 

ഇതുകൂടാതെ കയ്യിൽ മുള്ളുകൊള്ളാതെ പൈനാപ്പിൾ പറിച്ചെടുക്കാനുള്ള വഴി, കർഷകർക്കുള്ള കരിക്കുവെട്ടുയന്ത്രം, സ്പെഷൽ ഗ്രോബാഗ് തുടങ്ങി വീട്ടിലെയും നാട്ടിലെയും ഓരോ പ്രശ്നത്തിനും ശാസ്ത്രത്തിന്റെ കൈപിടിച്ചു തയാറാക്കിയ പരിഹാരങ്ങൾ ഒരു സ്റ്റേഡിയം നിറയെ നിങ്ങളെ കാത്തിരിക്കുന്നു. 

കേരളത്തിലെ സ്കൂൾ– കോളജ് വിദ്യാർഥികൾ തയാറാക്കിയ 51 ശാസ്ത്ര– സാങ്കേതിക പ്രോജക്ടുകളാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ (റീജനൽ സ്പോർട്സ് സെന്റർ) ഇന്നു സന്ദർശകരെ കാത്തിരിക്കുന്നത്. 

ഒപ്പം പൊതുവിഭാഗത്തിൽനിന്നുള്ള 10 പ്രോജക്ടുകളും. ഇന്നു രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന പ്രദർശനം സൗജന്യമായി കാണാം.

കൈനിറയെ സമ്മാനങ്ങൾ
പുരസ്കാരത്തുകയും പ്രോജക്ട് ധനസഹായവും ഉൾപ്പെടെ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് യുവ മാസ്റ്റർമൈൻഡിൽ നൽകുന്നത്. 

പുരസ്കാരത്തുക ഇങ്ങനെ

കോളജ് വിഭാഗം

1–ാം സമ്മാനം: 2 ലക്ഷം രൂപ

2–ാം സമ്മാനം: ഒരു ലക്ഷം രൂപ

3–ാം സമ്മാനം: 75,000 രൂപ

സ്കൂൾ വിഭാഗം

1–ാം സമ്മാനം: ഒരു ലക്ഷം രൂപ

2–ാം സമ്മാനം: 75,000 രൂപ

3–ാം സമ്മാനം: 50,000 രൂപ

പൊതുവിഭാഗത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ അമൽ ജ്യോതി പുരസ്കാരങ്ങൾ

1–ാം സമ്മാനം: ഒരു ലക്ഷം രൂപ

2–ാം സമ്മാനം: 30,000 രൂപ

3–ാം സമ്മാനം: 20,000 രൂപ

കാണാനെത്തുന്നവർക്കും കിട്ടും സമ്മാനം

∙പ്രോജക്ടുകളുടെ ആശയം എവിടെ നിന്നു ലഭിച്ചു? അതെങ്ങനെ വികസിപ്പിച്ചെടുത്തു? എവിടെനിന്നെല്ലാം സഹായം ലഭിച്ചു? എല്ലാം ചോദിച്ചറിയാൻ അവസരം.  

∙പ്രദർശനം കാണാനെത്തുന്നവർക്കായി രസകരമായ മത്സരങ്ങൾ, സമ്മാനങ്ങൾ

∙കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികളൊരുക്കിയ പ്രോജക്ടുകളുടെ പ്രത്യേക വിഭാഗം

English Summary : Yuva Mastermind Season 10

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com