ADVERTISEMENT

‘പത്തുതലയാ ഇവന്...’ എന്ന് ആരും പറഞ്ഞുപോകുന്ന ബുദ്ധിയിൽ വിരിഞ്ഞ ആശയങ്ങളാണ് പത്താം യുവ മാസ്റ്റർമൈൻഡിൽ കാത്തിരിക്കുന്നത്. അവയിൽ ചിലതു പരിചയപ്പെട്ടാലോ? ഇതൊരു സാംപിൾ വെടിക്കെട്ടാണ്, ഒറിജിനൽ പൂരം കാണാൻ കടവന്ത്രയിലേക്കു തന്നെയെത്തണം. ‌

 

∙വയോജനങ്ങൾ നടന്നുക്ഷീണിച്ചാൽ ഇരിക്കണമെങ്കിൽ കസേരയാക്കി മാറ്റാവുന്ന വോക്കർ.

∙പെട്ടെന്നു വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ സഹായിക്കുന്ന സോളർ ഡ്രയർ.

∙ഒരിടത്തെ ഗന്ധം അതേപടി മറ്റൊരിടത്തേക്ക് അയച്ചുകൊടുക്കാനുള്ള സംവിധാനം.

∙ഹെൽമറ്റിനകത്തെ ചൂടു കുറയ്ക്കുന്ന കൂളിങ് സിസ്റ്റം.

Mastermind3
കുട്ടനാട്ടിലെ മടവീഴ്ചയ്ക്കുള്ള പരിഹാരം നിര്‍ദേശിക്കുന്ന പ്രോജക്ടിന്റെ അവസാന മിനുക്കുപണികളില്‍ ടീമംഗങ്ങള്‍.

∙കർഷകർക്കായി കരിക്കുവെട്ടുയന്ത്രവും വാഴത്തണ്ട് ഒടിയാതെ സംരക്ഷിക്കുന്ന സംവിധാനവും.

∙തെരുവുനായ്ക്കളെ ഓടിച്ചുവിടുന്ന ‘റിപ്പല്ലർ’

∙അഗ്നിരക്ഷാസേനാംഗങ്ങളെ തീയണയ്ക്കാൻ സഹായിക്കുന്ന റോബട്ട്

∙ഐസ്ക്രീം വേഫറുകൾ കൊണ്ട് വെള്ളക്കുപ്പി.

∙മെഴുകുതിരി കൊണ്ടു ‘ചാർജ്’ ചെയ്യാവുന്ന പവർബാങ്ക്.

∙അടുക്കളയിലെ അരിയൽ, തേങ്ങചിരകൽ, കുപ്പികഴുകൽ, പാത്രം കഴുകൽ, കത്തി മൂർച്ചകൂട്ടൽ മുതലായവ ഒരുമിച്ചു ചെയ്യാവുന്ന ഉപകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com