ഇന്ത്യൻ മിലിറ്ററി കോളജ്: അപേക്ഷ മാർച്ച് 31 വരെ

military-college
SHARE

ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളജിൽ പ്രവേശനത്തിന് അപേക്ഷിക്കാം. പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ ജൂൺ ഒന്നിനും രണ്ടിനും നടക്കും.  ആൺകുട്ടികൾക്കാണ് പ്രവേശനം.

∙പ്രായം

ജനുവരി 2021ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2008 ജനുവരി രണ്ടിനു മുൻപോ 2009 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാകില്ല. 2020 ജനുവരി ഒന്നിന് അഡ്മിഷൻ സമയത്ത്  പ്രായം പതിനൊന്നരയ്ക്കും   13നും ഇടയിലാകണം.

∙ അപേക്ഷ 

ജനറൽ വിഭാഗത്തിന്  600 രൂപയ്ക്കും എസ്‌സി/ എസ്‌ടി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. 

അപേക്ഷ ലഭിക്കുന്നതിന് ദ് കമൻഡാന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ, ഡെറാഡൂൺ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന ഡിഡി കത്ത് സഹിതം 'ദ് കമൻഡാന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജ്, ഡെറാഡൂൺ, ഉത്തരാഖണ്ഡ്–248003' വിലാസത്തിൽ അപേക്ഷിക്കണം.  വെബ്സൈറ്റ്: www.rimc.gov.in

∙ അപേക്ഷ അയയ്ക്കാൻ 

പൂരിപ്പിച്ച അപേക്ഷ  മാർച്ച് 31നു മുൻപ് സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം–12 വിലാസത്തിൽ അയയ്ക്കണം. അപേക്ഷയോടൊപ്പം ഫോമിന്റെ 2 കോപ്പി, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോ, ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സ്ഥിരതാമസം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ്,  കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിച്ച് ജനനത്തീയതി സാക്ഷ്യപ്പെടുത്തിയ കത്ത്, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ടു പകർപ്പ് എന്നിവയും അയയ്ക്കണം.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA